രാസവളങ്ങൾക്ക് അമിതമായ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കർഷക സംഘം നേതൃത്വത്തിൽപേരാമ്പ്ര ടെലഫോൺ എക്സ് ചേഞ്ചിനു മുന്നിൽ കർഷക ധർണ്ണ നടത്തി

16 Jul 2025 10:10 PM
രാസവളങ്ങൾക്ക് അമിതമായ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  കർഷക സംഘം നേതൃത്വത്തിൽപേരാമ്പ്ര ടെലഫോൺ എക്സ് ചേഞ്ചിനു മുന്നിൽ കർഷക ധർണ്ണ നടത്തി

പേരാമ്പ്ര ടെലഫോൺ എക്സ്ച്ചേഞ്ചിന് മുന്നിൽ കർഷക സംഘം നടത്തിയ ധർണ്ണ ഏരിയാ സെക്രട്ടറി എം. വിശ്വൻ മാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു.

MEPPAYUR NEWS www.newsindialine.com a venture of Democrat

പേരാമ്പ്ര: രാസവളങ്ങൾക്ക് അമിതമായ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം പേരാമ്പ്ര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ടെലഫോൺ എക്സ് ചേഞ്ചിനു മുന്നിൽ നടത്തിയ ധർണ്ണ കർഷക സംഘം ജില്ലാ കമ്മറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ എം. വിശ്വൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ പ്രസിഡണ്ട് പി.പി.രഘുനാഥ് അക്ഷത വഹിച്ചു. ഏരിയാ കമ്മറ്റി അംഗം കെ.പി.ഗോപി സ്വാഗതം പറഞ്ഞു. കനത്തമഴയിലും നിരവധി കർഷകരാണ് സമരത്തിൽ പങ്കെടുക്കുന്നതിന് പേരാമ്പ്ര ട്രഷറിക്ക് സമീപത്ത് കേന്ദ്രീകരിച്ചത്. ട്രഷറി പരിസരത്തുനിന്ന് പ്രകടനമായാണ് കർഷകർ ധർണ്ണക്ക് ടെലഫോൺ എക്സ്ച്ചേഞ്ചിന് മുന്നിലേക്ക് എത്തിയത്.