കർഷക ധർണ്ണ ഇന്ന്
16 Jul 2025 04:44 AM

പേരാമ്പ്രയിൽ, പേരാമ്പ്ര ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിലാണ് സമരം. കാലത്ത് 10 മണിക്ക് പേരാമ്പ്ര സബ് ട്രഷറി പരിസരത്തുനിന്നാണ് പ്രകടനം ആരംഭിക്കുക.
MEPPAYUR NEWS www.newsindialine.com a venture of Democrat
പേരാമ്പ്ര: രാസവള സബ്ബ്സിഡി വെട്ടിക്കുറച്ച കേന്ദ്രസർക്കാരിൻ്റെ നയം തിരുത്തണമെന്നും രാസവളത്തിൻ്റെ അമിതമായ വിലവർദ്ധനവ് തടയണമെന്നും ആവശ്യപ്പെട്ടു കർഷക സംഘം പ്രക്ഷോഭം തുടങ്ങുന്നു. ബുധനാഴ്ച കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ കർഷകർ ധർണ്ണ നടത്തും. ഏരിയാ കേന്ദ്രങ്ങളിലാണ് പ്രക്ഷോഭം. പേരാമ്പ്രയിൽ, പേരാമ്പ്ര ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിലാണ് സമരം. കാലത്ത് 10 മണിക്ക് പേരാമ്പ്ര സബ് ട്രഷറി പരിസരത്തുനിന്നാണ് പ്രകടനം ആരംഭിക്കുക.
രാസവളങ്ങളുടെ വിലക്കയറ്റം തടയുക, ആവശ്യാനുസരണം രാസവളം ലഭ്യമാക്കുക, മുതലായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇന്ന് കർഷക സംഘം നേതൃത്വത്തിൽ പേരാമ്പ്ര ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ ധർണ്ണ നടത്തുമെന്ന് കർഷക സംഘം ഏരിയാ സെക്രട്ടറി എം. വിശ്വൻ അറിയിച്ചു.