മേപ്പയ്യൂരിൽ കർഷക സഭയും ഞാറ്റുവേല ചന്തയും ഒരുങ്ങി. MEPPAYUR NEWS
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻകാർഷിക കർമ്മസേന സ്വന്തമായി നിർമ്മിച്ച ത്രീമിക്സ് ജൈവവളവും (1.36 : 3.66 : 0.97) തൈകളും പുത്തലത്ത് മൂസ മാസ്റ്റർക്കു നൽകി ഉദ്ഘാടനം ചെയ്യുന്നു.
www.newsindialine.com
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. കേരളീയരെ സംബന്ധിച്ചിടത്തോളം ജ്യോതിശാസ്ത്രത്തിലും കാലാവസ്ഥാശാസ്ത്രത്തിലും പരിചയത്തിലും ഊന്നി ഒരു കൊല്ലം ലഭ്യമാകുന്ന മഴയുടെ വിതരണത്തെ ഏറ്റവും ശാസ്ത്രീയമായി നിർണയിച്ചതിൻ്റെ പ്രതീകമാണ് ഞാറ്റുവേലയെന്ന് അദ്ദേഹം പറഞ്ഞു .
MEPPAYUR NEWS www.newsindialine.com
കർഷകരെ സംബന്ധിച്ച് കൃഷി ഒരുക്കങ്ങൾ തുടങ്ങാൻ അനുയോജ്യമായ സമയം.കുരുമുളക്,തെങ്ങ്,കവുങ്ങ്,ഫലവൃക്ഷങ്ങൾ,അലങ്കാര ചെടികൾ,പച്ചക്കറികൾ തുടങ്ങിയവ എല്ലാം ഈ സമയത്ത് കൃഷി ചെയ്യാനാകും.
കൃഷിഭവൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ കാർഷിക കർമസേനയാണ് ഞാറ്റുവേല ചന്ത നടത്തുന്നത്. ജൂൺ 27 മുതൽ 4 ദിവസമാണ് ചന്ത നീണ്ടു നിൽക്കുന്നത്.ചെറുവണ്ണൂർ റോഡിൽ നടുക്കണ്ടി ബിൽഡിംഗിൽ മിതമായ നിരക്കിൽ എല്ലാ തരം തൈകളും ജൈവവളങ്ങളും പച്ചക്കറി വിത്തുകളും കർമസേന വിൽപ്പന നടത്തുന്നുണ്ട്.
മേപ്പയ്യൂർ കാർഷിക കർമ്മസേന സ്വന്തമായി നിർമ്മിച്ച ത്രീമിക്സ് ജൈവവളവും (1.36 : 3.66 : 0.97) തൈകളും പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ പുത്തലത്ത് മൂസ മാസ്റ്റർക്കു നൽകി ഉദ്ഘാടനം ചെയ്തു.
വികസന സ്ഥിരം സമിതി ചെയർമാൻ സുനിൽ വടക്കയിൽ അധ്യക്ഷ വഹിച്ചു.
കൃഷി ഓഫീസർ ഡോ. ആർ.എ അപർണ പദ്ധതി വിശദീകരണം നടത്തി.വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി,കാർഷിക വികസന കമ്മിറ്റി മെമ്പർമാരായ കെ.വി നാരായണൻ, ബാബു കൊളക്കണ്ടി, അബ്ദുൾ സലാം നാഗത്ത്,രവീന്ദ്രൻ കോടഞ്ചേരി,കമ്മന മൊയ്തീൻ മാസ്റ്റർ,കുഞ്ഞിരാമൻ കിടാവ്,അഞ്ചുമൂലയിൽ ദാമോദരൻ,ഗംഗാധരൻ കുഞ്ഞോത്ത് എന്നിവർ ആശംസ അറിയിച്ചു.
കൃഷി അസിസ്റ്റൻ്റ് സി.എസ് സ്നേഹ സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൻ.കെ ഹരികുമാർ നന്ദിയും പറഞ്ഞു.
