ആയഞ്ചേരിയിൽ നിന്ന് പതിനാലുകാരനെ കാണാനില്ലെന്ന് പരാതി.
22 Jun 2025 04:01 AM

കുറ്റിയാടിയിൽ നിന്ന് മാനന്തവാടിക്ക് കുട്ടി ബസ് ടിക്കറ്റ് എടുത്തുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
MEPPAYUR NEWS www.newsindialine.com
കോഴിക്കോട്: ആയഞ്ചേരിയിൽ നിന്ന് പതിനാലുകാരനെ കാണാനില്ലെന്ന് പരാതി. ഒതയോത്ത് അഷ്റഫിന്റെ മകൻ മകൻ റാദിൻ ഹംദാനെ ആണ് കാണാതായത്. കുറ്റിയാടിയിൽ നിന്ന് മാനന്തവാടിക്ക് കുട്ടി ബസ് ടിക്കറ്റ് എടുത്തുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഒരു കടയിൽ ബാംഗ്ലൂർ ബസ്സിന്റെ സമയം അന്വേഷിക്കുന്ന ദൃശ്യമാണ് കിട്ടിയത്. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.