വയനാട് തുരങ്കപാതക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ പാരിസ്ഥിതിക അനുമതി പുറത്തിറങ്ങി
20 Jun 2025 02:41 AM

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–-കള്ളാടി -മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥികാനുമതി ലഭിച്ചു.
MEPPAYUR NEWS www.newsindialine.com
കോഴിക്കോട്: കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്ക പാതയുടെ പ്രവൃത്തി തുടങ്ങാനുള്ള അവസാന കടമ്പയും കടന്നു. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ - കള്ളാടി-മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥികാനുമതി ലഭിച്ചു. ഉപാധികളോടെയാണ് ചൊവ്വാഴ്ച പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ പാരിസ്ഥിതിക അനുമതി പുറത്തിറങ്ങിയത്. ഇനി കരാർ ഒപ്പിട്ട് തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കാനാവും. കിഫ്ബിയിൽ 2134 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ച പദ്ധതിയാണിത്. കൊങ്കൺ റെയിൽവേ കോർപറേഷനാണ് നിർമാണ ചുമതല.സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നോഡൽ ഏജൻസി.