അരിക്കുളം ഇ. എം. എസ് സെൻറർ ലൈബ്രറി വായനാദിനം
20 Jun 2025 03:16 AM

വായനാദിനം അരിക്കുളം ഇ.എം.എസ്. സെൻ്റർലൈബ്രറിയിൽ പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
MEPPAYUR NEWS www.newsindialine.com
അരിക്കുളം: അരിക്കുളം ഇ. എം. എസ് സെൻ്റർ ലൈബ്രറിയുടെ അഭിമുഖ്യത്തിൽ പി.എൻ പണിക്കർ ദിനത്തിൽ വായനാദിനം പ്രസിഡണ്ട് എ.എം സുഗതൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിലെയ്ക്ക് 15 പുസ്തകങ്ങൾ സ്ഥലം മാറി പോകുന്ന കൃഷി ഓഫിസർ അമൃതാ ബാബു നൽകി. എൻ. വി. നജിഷ് കുമാർ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി. രജനി, എം. പ്രകാശൻ,ടി രജില, എം.കെ. നിഷ ,എ. ഇന്ദിര ,സി.പ്രഭാകരൻ, പി.വിജയശ്രീ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.