കൊല്ലം - മേപ്പയ്യൂർ റോഡ് നാഷണൽ ഹൈവേ അണ്ടർ പാസിലുള്ള വെള്ളക്കെട്ടു മൂലം തകർന്നത് കാരണമുണ്ടായ യാത്രാദുരിതം പരിഹരിക്കാൻ അടിയന്തര നടപടികൾ വേണം: ഷാഫി പറമ്പിൽ എം പി
20 Jun 2025 03:08 AM

ഷാഫി പറമ്പിൽ എം പി .പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയ കത്ത് .
MEPPAYUR NEWS www.newsindialine.com
മേപ്പയ്യൂർ: കൊല്ലം - മേപ്പയ്യൂർ റോഡ് , നാഷണൽ ഹൈവേ മുറിച്ചു കടക്കുന്ന അണ്ടർ പാസിലുള്ള വെള്ളക്കെട്ടു മൂലം പൂർണമായും തകർന്നത് കാരണമുണ്ടായ യാത്രാദുരിതം പരിഹരിക്കാൻ അടിയന്തര നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് ഷാഫി പറമ്പിൽ എം പി .പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. എൻ.എച്. എ .ഐ യുടെ റോഡ് നിർമ്മാണത്തിലെ അപാകതമൂലമാണ് വെള്ളക്കെട്ടും റോഡ് തകർച്ചയും ഉണ്ടായിരിക്കുന്നത് . മേപ്പയ്യൂർ - കൊയിലാണ്ടി റൂട്ടിൽ ദിവസേന 20 ലധികം ബസ്സുകളും മറ്റു നിരവധി വാഹനങ്ങളും സർവീസ് നടത്തുന്ന ഈ റോഡിലെ പ്രതിസന്ധി പ്രദേശത്തുകാർക്ക് വലിയ യാത്രാക്ലേശമാണ് സൃഷ്ടിച്ചിരിക്കുന്നത് കാലവർഷം കനക്കുന്നതോട്കൂടി റോഡിന്റെ തകർച്ച വ്യാപിക്കാൻ സാധ്യത ഉള്ളതിനാൽ ഈ കാര്യത്തിൽ അടിയന്തര ശ്രദ്ധ വേണമെന്ന് എം.പി ചൂണ്ടിക്കാട്ടി.