മുത്താച്ചിപ്പാറ ടൂറിസം കേന്ദ്രമാകും
20 Jun 2025 03:29 AM

മുത്താച്ചിപ്പാറയിൽ നിന്നുള്ള ദൃശ്യം
MEPPAYUR NEWS www.newsindialine.com
കായണ്ണ : കായണ്ണ പഞ്ചായത്തിലെ മുത്താച്ചിപ്പാറ ഇക്കോ ടൂറിസം കേന്ദ്രമായി വികസിപ്പിക്കാൻ നടപടിയായി. ഇപ്പോൾ വനം വകുപ്പിന്റെ കൈവശമുള്ളതാണ് മുത്താച്ചിപ്പാറ. ഇവിടെ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിൽ വകുപ്പ് അനുകൂല നിലപാടാണ് പഞ്ചായത്തിനെ അറിയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി അധ്യക്ഷനായി. ജില്ലാ ഫോറസ്റ്റ് ഓഫീസർ യു ആഷിഖ് അലി, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ നിഖിൽ ജെറോം, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ബൈജുനാഥ് എന്നിവർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വികസന ചെയർപേഴ്സൺ കെ വി ബിൻഷ, പഞ്ചായത്ത് പി കെ ഷിജു, പഞ്ചായത്ത് സെക്രട്ടറി പി ജ്യോതിഷ് എന്നിവർ സംസാരിച്ചു.