നടൻ കൃഷ്ണകുമാർ, മകൾ എന്നിവരുമായി ബന്ധപ്പെട്ട കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറും.
12 Jun 2025 04:49 AM

കൃഷ്ണകുമാറിന്റെ മകൾ നടത്തുന്ന ബൈ ഓ സി എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്നത്.
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ, മകൾ എന്നിവരുമായി ബന്ധപ്പെട്ട കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറും. മകളുടെയും കൃഷ്ണകുമാറിന്റെയും പരാതിയിൽ എടുത്ത കേസ്സും ഇവർക്കെതിരെ ജീവനക്കാരികളുടെ പരാതിയിലെടുത്ത കേസ്സുമാണ് ക്രൈം ബ്രാഞ്ചിന് വിട്ടത്. കൃഷ്ണകുമാറിന്റെ മകൾ നടത്തുന്ന ബൈ ഓ സി എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്നത്. മൂന്ന് വനിതാ ജീവനക്കാർ ചേർന്ന് 69 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി. കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി എന്നാണ് ജീവനക്കാരായ യുവതികൾ പരാതിപ്പെട്ടത്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആയിരുന്നു കേസുകൾ അന്വേഷിച്ചു വന്നത്. ഇതാണ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ ഡിജിപിഉത്തരവിട്ടത്.