കൂനംവെള്ളിക്കാവ് അക്ഷര വീട് വായനശാല& ഗ്രന്ഥാലയത്തിൽ വായനവാരം ജൂൺ 19 മുതൽ
12 Jun 2025 04:35 AM

21ന് വൈക്കം മുഹമ്മദ് ബഷീറിൻെറ പാത്തുമ്മയുടെ ആട് പുസ്തകത്തെ അടിസ്ഥാനമാക്കി ആസ്വാദനക്കുറിപ്പ് മത്സരം,25നാണ് സമാപനം.ഇതോടുബന്ധിച്ച്ലൈബ്രറിയിലെ സ്ഥിരം വായനക്കാരെ ആദരിക്കും
മേപ്പയ്യൂർ : കൂനംവെള്ളിക്കാവ് അക്ഷര വീട് വായനശാല& ഗ്രന്ഥാലയത്തിൽ വായനവാരം വിവിധ പരിപാടികളോടെ നടത്തും. ജൂൺ 19ന് പി.എൻ.പണിക്കർ ചരമദിനത്തിൽ വായനാവസന്തം പരിപാടി തുടങ്ങും. ഉദ്ഘാടനം , പി.എൻ.പണിക്കർ അനുസ്മരണം ,ദീപം തെളിയിക്കൽ എന്നിവയുണ്ടാകും. 20 മുതൽ വീടുകളിൽ നിന്നും ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങൾ സ്വീകരിക്കൽ, പുസ്തകശേഖരണം, 21ന് വൈക്കം മുഹമ്മദ് ബഷീറിൻെറ പാത്തുമ്മയുടെ ആട് പുസ്തകത്തെ അടിസ്ഥാനമാക്കി ആസ്വാദനക്കുറിപ്പ് മത്സരം, 22ന് വൈകുന്നേരം വയോജനങ്ങളുടെ യോഗവും തുടർന്ന് യുവാക്കളുടെ യോഗവും നടക്കും .ശേഖരിച്ച പുസ്തകങ്ങൾ 24ന് ഏറ്റു വാങ്ങും. 25നാണ് സമാപനം.ഇതോടുബന്ധിച്ച്ലൈബ്രറിയിലെ സ്ഥിരം വായനക്കാരെ ആദരിക്കും