മേപ്പയ്യൂർ 8, 9, 10, 11, 12 വാർഡുകൾ ഹോട്ട് സ്പോട്ട് ആയി കണക്കാക്കി തെരുവുനായകളെ പിടി കൂടി വന്ധ്യംകരണം നടത്തുന്ന
05 Jun 2025 05:57 AM

തെരുവ് നായ ശല്യം
മേപ്പയ്യൂർ : മേപ്പയ്യൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. ഇന്ന് (4/6/ 24 )കൊഴുക്കല്ലു രിൽ ഒരു കുട്ടിയെ നായ കടി ക്കു കയും സാരമായ പരിക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പഞ്ചായത്തിലെ 8, 9, 10, 11, 12 വാർഡുകൾ ഹോട്ട് സ്പോട്ട് ആയി കണക്കാക്കി തെരുവുനായകളെ പിടി കൂടി വ ന്ധ്യംകരണം നടത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നു മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ അറിയിച്ചു.