ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
22 May 2025 10:48 AM

പ്രതിഷേധമാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി കേസ് ഒതുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ കോടികൾ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉ പ്രതിഷേധ മാർച്ച് നടത്തി. കശുവണ്ടി വ്യവസായിക്കു പുറമെ, കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി സംസ്ഥാനത്തിനകത്തും പുറത്തുംനിന്ന് നിരവധിപേരിൽനിന്ന് കോടികൾ തട്ടിയെടുത്തതായി വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു മാർച്ച്. രാഷ്‌ട്രീയ എതിരാളികൾക്കുനേരെ കേന്ദ്രസർക്കാരിന്റെ ആയുധമായി പ്രക്ഷോഭത്തിൽ നൂറുകണക്കിന് യുവതീയുവാക്കൾ അണിനിരന്നു. പ്രതിഷേധമാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു അധ്യക്ഷനായി.