അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവർത്തനം കാലത്തിന്റെ ആവശ്യമെന്ന് ഐ.ആർ.എം.യു സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ്

06 May 2025 11:31 AM
അധികാരത്തോട് സത്യം വിളിച്ചു  പറയുന്ന മാധ്യമ പ്രവർത്തനം കാലത്തിന്റെ ആവശ്യമെന്ന് ഐ.ആർ.എം.യു സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ്

ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ കോഴിക്കോട്ജില്ലാ സമ്മേളനം അകലാപ്പുഴ ലേക് വ്യൂ പാലസിൽ ഐ.ആർ.എം.യു സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവർത്തനം കാലത്തിന്റെ ആവശ്യമെന്ന് ഐ.ആർ.എം.യു സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ് പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ നേടിയെടുക്കാനായി നിയമ പോരാട്ടത്തിന്റെ വഴി ആലോചിക്കുമെന്നും

അദ്ദേഹം പറഞ്ഞു. ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ കോഴിക്കോട്ജില്ലാ സമ്മേളനം അകലാപ്പുഴ ലേക് വ്യൂ പാലസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻ്റ് കുഞ്ഞബ്ദുള വാളൂർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.പി. ദുൽക്കിഫിൽ, സി.പി ഐ (എം) പയ്യോളി ഏരിയാ സെക്രട്ടറി എം.പി.ഷിബു, ജനതാദൾ സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, ഐആർഎംയു സംസ്ഥാന പ്രസിഡൻ്റ് പി.കെ. ഹാരിസ് , സംസ്ഥാന നേതാക്കളായ ഉസ്മാൻ അഞ്ച് കുന്ന്, കെ.പി. അഷറഫ് പ്രസാദ് കാടാം കോട്, സുനിൽ കോട്ടൂർ, ദേവരാജ് കന്നാട്ടി തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.കെ പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറർ കെ ടി കെ റഷീദ് നന്ദിയും പറഞ്ഞു.