പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി; തിരുവനന്തപുരം കനത്ത സുരക്ഷാവലയത്തിൽ

02 May 2025 03:49 AM
 പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി; തിരുവനന്തപുരം കനത്ത സുരക്ഷാവലയത്തിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു.

MEPPAYUR NEWS

NEWSINDIALINE.COM

തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്നപദ്ധതി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി.വൈകിട്ട് 7.50 ഓടെ ശംഖുമുഖം എയർപ്പോർട്ട് ടെക്നിക്കൽ ഏരിയയിലാണ് പ്രധാനമന്ത്രി വന്നിറങ്ങിയത്. രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻഷിപ്മെന്റ്‌ തുറമുഖം വെള്ളിയാഴ്ച പകൽ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിനുസമർപ്പിക്കും.പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി രാജ്ഭവനില്‍ തങ്ങിയശേഷം വെള്ളിയാഴ്ച രാവിലെ 10.30-ന് മോദി വിഴിഞ്ഞത്തെത്തും. എംഎസ്‌സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക.