മാധ്യമപ്രവർത്തകരുടെ കോഴിക്കോട് ജില്ലാ സമ്മേളനം മെയ് 2, 3 തിയ്യതികളിൽ അകലാപ്പുഴയിൽ നടക്കും.

02 May 2025 02:54 AM
മാധ്യമപ്രവർത്തകരുടെ കോഴിക്കോട് ജില്ലാ സമ്മേളനം മെയ് 2, 3 തിയ്യതികളിൽ അകലാപ്പുഴയിൽ നടക്കും.

ലേക് വ്യൂ പാലസിൽ നടക്കുന്ന സമ്മേളനം വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എം പി, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ എന്നിവർ മുഖ്യാതിഥികളാണ്.

MEPPAYUR NEWS

NEWSINDIALINE.COM

മേപ്പയ്യൂർ: മാധ്യമപ്രവർത്തകരുടെ കോഴിക്കോട് ജില്ലാ സമ്മേളനം മെയ് 2, 3 തിയ്യതികളിൽ അകലാപ്പുഴയിൽ നടക്കും. ലേക് വ്യൂ പാലസിൽ നടക്കുന്ന സമ്മേളനം വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എം പി, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ എന്നിവർ മുഖ്യാതിഥികളാണ്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷനാകും. പി കെ പ്രിയേഷ് കുമാർ സ്വാഗതം പറയും.

വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പതാക ഉയർത്തലോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. സമ്മേളനത്തോട് അനുബന്ധിച്ച് രണ്ട് മീഡിയ ഓപ്പൺ ഫോറങ്ങൾ നടക്കും. ശനിയാഴ്ച കാലത്ത് നടക്കുന്ന ഓപ്പൺ ഫോറത്തിൽ ഐആർഎം യു സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് ഉസ്മാൻ അഞ്ചു കുന്ന് "വാർത്തയിലെ വിശ്വാസ്യത, ജനാധിപത്യത്തിൻറെ കാവൽ നായ്ക്കൾ" എന്ന വിഷയം അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന മീഡിയ ഓപ്പൺ ഫോറം കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് ഉദ്ഘാടനം ചെയ്യും. ഉച്ചക്കുശേഷം രണ്ടു മണിക്കാണ് പ്രതിനിധി സമ്മേളനം. സംസ്ഥാന പ്രസിഡൻറ് പി കെ ഹാരിസ് ഉദ്ഘാടനം ചെയ്യും. പ്രിയേഷ് കുമാർ റിപ്പോർട്ടും കെ ടി കെ റഷീദ് വരവ് ചെലവ് കണക്കും അവതരിപ്പിക്കും

എല്ലാ വിധ മാധ്യമ മേഖലയിലും ഉള്ളവരുടെ പൊതു സംഘടനയായ ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ കോഴിക്കോട് ജില്ലാ ഘടകത്തിന്റേതാണ് സമ്മേളനം . പത്ര - ദൃശ്യ - ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ പൊതുവേദിയാണ് ഇത്.