MEPPAYUR NEWS::: TODAY NEWS ::26February2025:WEDNESDAY:
ചിത്രം- പുറക്കാമല താഴ് വാരം. കരുവോട് ചിറ
പുറക്കാമല : സി പി ഐ.എം. ബഹുജന മാർച്ച് 16 ന്
മേപ്പയ്യൂർ:
പുറക്കാമല ഖനനവുമായി ബന്ധപ്പെട്ട് നടക്കുന്ന അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾക്ക് മറുപടി പറയുന്നതിന് സി പി ഐ എം നേതൃത്വത്തിൽ മാർച്ച് 16ന് ബഹുജന മാർച്ച് നടത്തുമെന്ന് സി.പി.ഐ.എം. മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ കുഞ്ഞിക്കണ്ണൻ പറഞ്ഞു.
16 ന് വൈകുന്നേരം മൂന്നുമണിക്ക് മേപ്പയ്യൂർ ടൗൺ മുതൽ കീഴ്പയ്യൂർ മണപ്പുറംമുക്ക് വരെയാണ് മാർച്ച് നടക്കുക. മാർച്ചിൽ സി പി ഐ എം , വർഗ്ഗബഹുജന സംഘടനാ നേതാക്കൾ പങ്കെടുക്കും.
ആശാവർക്കർമാർക്ക് നാഷണൽ ഹെൽത്ത് മിഷന്റെ (എൻ എച്ച് എം) അന്ത്യ ശാസനം.
തിരുവനന്തപുരം: ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന ആശാവർക്കർമാർ എത്രയും വേഗം തിരികെയെത്തണമെന്ന് നാഷണൽ ഹെൽത്ത് മിഷന്റെ (എൻ എച്ച് എം) അന്ത്യ ശാസനം.
ആർ.ജെ.ഡി. അംഗത്വ വിതരണം തുടങ്ങി
മേപ്പയ്യൂർ: രാഷ്ട്രീയ ജനതാദൾ അംഗത്വ ക്യാംപെയിന് മേപ്പയ്യൂരിൽ തുടക്കമായി. മുതിർന്ന സോഷ്യലിസ്റ്റ് ടി.ഒ.കെ. നമ്പ്യാർക്ക് അംഗത്വം നൽകി പഞ്ചായത്ത് തല ഉദ്ഘാടനം ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ നിർവഹിച്ചു.
നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി. കൃഷ്ണൻ കീഴലാട്ട്, കെ.എം. ബാലൻ, എ.എം. കുഞ്ഞികൃഷ്ണൻ, ടി.ഒ. ബാലകൃഷ്ണൻ, സുരേഷ് മങ്ങാട്ടുമ്മൽ, എ.കെ. സൂപ്പി, രാജൻ കറുത്തേടത്ത്,വി.പി. ദാനിഷ് എന്നിവർ സംസാരിച്ചു.
കേരളത്തെ അവഗണിക്കുകയും വികസനത്തിന് എതിരുനിൽക്കുകയും ചെയ്യുന്ന
കേന്ദ്രസർക്കാർ നിലപാടിനെതിരെ ബഹുജന പ്രതിഷേധം
കേന്ദ്രസർക്കാർ നിലപാടിനെതിരെ ബഹുജന പ്രതിഷേധം . ‘കേരളം എന്താ ഇന്ത്യയിലല്ലേ’ എന്ന മുദ്രാവാക്യമുയർത്തി സി പിഐ എം കോഴിക്കോട് ആദായനികുതി ഓഫീസിന് മുന്നിൽ ഉപരോധം തീർത്തു. കേന്ദ്ര അവഗണനക്കെതിരെ നീതിബോധവും അവകാശബോധവുമുള്ള ജനതയുടെ ശക്തമായ പ്രതിഷേധമായി സമരം മാറി.
ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
മേപ്പയ്യൂർ: വേതന വർധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് മേപ്പയൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച ഐക്യദാർഡ്യ സദസ്സ് മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇ കെ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് നളിനി നല്ലൂർ ആധ്യക്ഷം വഹിച്ചു. യു കെ അശോകൻ സുജാത പി പി ദേവി എം രാധ പി സരോജിനി രമ്യാലയം പ്രവിത പ്രശാന്ത് എന്നിവർ പ്രസംഗിച്ചു
തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റ് വർദ്ധന ശരി വച്ചു
ജനസംഖ്യാനുപാതികമായി തദ്ദേശ സ്ഥാപനങ്ങളെ പുനർനിർണയിക്കാനും സീറ്റുകൾ വർദ്ധിപ്പിക്കാനും സർക്കാരിനുള്ള അധികാരം ചോദ്യം ചെയ്യാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതിതദ്ദേശ സ്ഥാപനങ്ങളിലെ സീറ്റ് വർദ്ധന ശരി വച്ചു.
ശിവരാത്രി ബലിതർപ്പണത്തിനൊരുക്കങ്ങളായി
ശിവരാത്രി ബലിതർപ്പണത്തിനും ആഘോഷങ്ങൾക്കുമായി വിവിധ കേന്ദ്രങ്ങളിൽ ഒരുക്കങ്ങളായി.
ആലുവയിൽ ബുധൻ രാത്രി 10ന് ബലിതർപ്പണം ആരംഭിക്കും. വ്യാഴം രാവിലെയും തുടരും. ആലുവ അദ്വൈതാശ്രമത്തിലും തർപ്പണത്തിന് സൗകര്യമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക കടവ് ഇവിടെ ഒരുക്കിയിട്ടുണ്ട്..
വൈകിട്ട് അഞ്ചിന് 102–--ാമത് സർവമതസമ്മേളനം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ആറിന് ആലുവ അദ്വൈതാശ്രമത്തിൽ സർവമതസമ്മേളന ശതാബ്ദി സമ്മേളനത്തിന്റെ ഒരുവർഷത്തെ ആഘോഷങ്ങളുടെ സമാപനം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ ആർ ശ്രീറാം ശ്രീറാം ഉദ്ഘാടനം ചെയ്യും.
