MEPPAYUR NEWS::: TODAY NEWS ::21 February2025::വെള്ളി: കേരളം രഞ്ജി ട്രോഫി ഫൈനലിലേക്ക്

21 Feb 2025 03:06 PM
MEPPAYUR NEWS::: TODAY NEWS ::21 February2025::വെള്ളി:
കേരളം  രഞ്ജി ട്രോഫി ഫൈനലിലേക്ക്

MEPPAYUR NEWS::: TODAY NEWS ::21 February2025::വെള്ളി: രഞ്ജി ട്രോഫി സെമി ഫൈനലിൽ എത്തുമെന്നുറപ്പായി.കേരള ത്തിന് രണ്ട് റൺസിന്റെ നിർണായക ലീഡ്

MEPPAYUR NEWS::: TODAY NEWS ::21 February2025::വെള്ളി:

MEPPAYUR NEWS

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിന് രണ്ട് റൺസിന്റെ നിർണായക ലീഡ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളം ഒന്നാം ഇന്നിംഗ്‌സിൽ നേടിയ 457 റൺസിന് മറുപടിയുമായിറങ്ങിയ ഗുജറാത്ത് ഇ‌ന്ന് 455 റൺസിന് ഓൾ ഔട്ടായി.കേരളത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ചു.സെമി ഫൈനൽ അവസാന ദിനമായ ഇന്ന് മത്സരം സമനിലയിലാകും എന്ന് ഉറപ്പാണ്

ഫെബ്രുവരി 22ന് രാപ്പകൽ ഉപവാസ സമരം

മേപ്പയ്യൂർ:പുറക്കാമല ഖനനത്തിനെതിരെ സമരം ചെയ്യുന്ന സമരസമിതിയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും . നിരപരാധികളെ അർധരാത്രി വീടുകയറി ജാമ്യമില്ലാ വകുപ്പു ചേർത്ത് അറസ്റ്റു ചെയ്യുന്ന പോലീസ് നടപടിയിലും, ഖനന മാഫിയകൾക്ക് ഒത്താശ ചെയ്യുന്ന അധികൃതരുടെ നിലപാടിലും പ്രതിഷേധിച്ച് മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി രാപ്പകൽ ഉപവാസ സമരം നടത്തുന്നു. ഫെബ്രുവരി 22 വൈകിട്ട് 5 മണിക്ക് ജമ്മ്യം പാറയിൽ നിന്നാരംഭിക്കുന്ന പ്രതിഷേധമാർച്ച് സമരപന്തലിൽ അവസാനിക്കും. തുടർന്ന് 5.30 ന് ചാണ്ടി ഉമ്മൻ MLA ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 23 ന് 5 മണിക്ക് ഉപവാസ സമരം നടത്തുന്ന ദുൽഖിഫിൽ വി.പി.( ജില്ലാ പഞ്ചായത്ത് മെമ്പർ ) പി.കെ.അനീഷ് (മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്)ഇവർക്ക് നാരങ്ങ നിര് നൽകി ജില്ലാ കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ പരിപാടി അവസാനിപ്പിക്കും. പരിപാടിയിൽ കെ.കെ.രമ എം എൽ എ, രമേശ് കാവിൽ ,സത്യൻ കടിയങ്ങാട് ,ഇ അശോകൻ , കെ.പി.രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും

കെ. ലോഹ്യ കോഴിക്കോട് ജില്ല ജയിലിൽ രണ്ടാഴ്ചത്തേക്ക് റിമാൻറിൽ

പയ്യോളി: പുറക്കാമല സംരക്ഷണ സമിതിയുടെ നേതാവും ജനതാദൾ സംസ്ഥാന സെക്രട്ടറിയുമായ കെ. ലോഹ്യ ഇന്നലെ മേപ്പയ്യൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായി അറസ്റ്റിന് വഴങ്ങി. വൈദ്യ പരിശോധനയ്ക്ക് ശേഷം ലോഹ്യയെ കോടതിയിൽ ഹാജരാക്കി. പയ്യോളി കോടതി കോഴിക്കോട് ജില്ല ജയിലിൽ രണ്ടാഴ്ചത്തേക്ക് റിമാൻറു ചെയ്തു. 

കോഴിക്കോട്–ബാലുശേരി റോഡിന്റെ ഭൂമി ഏറ്റെടുക്കലിന്റെ നടപടി അവസാനഘട്ടത്തിൽ.

ബാലുശേരി :കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന കോഴിക്കോട്–ബാലുശേരി റോഡിന്റെ ഭൂമി ഏറ്റെടുക്കലിന്റെ നടപടി അവസാനഘട്ടത്തിൽ. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാരപ്പറമ്പ് മുതല്‍ ബാലുശേരി മുക്ക് വരെ 20.32 കിലോമീറ്റര്‍ നീളം വരുന്നതാണ് റോഡ്. കാരപ്പറമ്പ് മുതല്‍ കക്കോടി പാലം വരെ നാല് വരിയിലും കക്കോടിപാലം മുതല്‍ ബാലുശേരി മുക്ക് വരെ രണ്ട് വരിയിലുമാണ് നിർമാണം. ഭൂമി ഏറ്റെടുക്കലിന്റെ ചെലവിനായി 152.6 കോടി രൂപ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്ക് (എല്‍എ കിഫ്ബി) നല്‍കി.

മീത്തലെ പറമ്പിൽ സത്യൻ അന്തരിച്ചു.

മഞ്ഞക്കുളം: മഞ്ഞക്കുളത്തെ മീത്തലെ പറമ്പിൽ സത്യൻ (72) അന്തരിച്ചു.അച്ഛൻ:പരേതനായ കേളൻ. അമ്മ: പരേതയായ മീനാക്ഷി. ഭാര്യ: ലീല.മകൻ: ശൈലേഷ്.സഹോദരങ്ങൾ: ശൈലജ, ലീല, രവി. സംസ്കാരം 3 മണി വീട്ടുവളപ്പിൽ.

ആച്ചാണ്ടി മീത്തൽ രാധ (റിട്ട. ഫാർമസിസ്റ്റ്, ) നിര്യാതയായി.

മഞ്ഞക്കുളം: ആച്ചാണ്ടി മീത്തൽ രാധ (റിട്ട. ഫാർമസിസ്റ്റ്, ) നിര്യാതയായി.65 വയസ്സായിരുന്നു. മേപ്പയ്യൂർ ഗവ.ആയുർവേദ ആശുപത്രി റിട്ട. ഫാർമസിസ്റ്റ് ആണ്. ഭർത്താവ്: എൻ ജി ഒ യൂനിയൻ മുൻ നേതാവും കെ എസ് എസ് പി യു മേലടി ബ്ലോക്ക് സെക്രട്ടറിയുമായ എ.എം കുഞ്ഞിരാമൻ(സി പി ഐ എം മഞ്ഞക്കുളം ബ്രാഞ്ച്അംഗം,വ്യാപാരി വ്യവസായി സമിതി പേരാമ്പ്രഏരിയാപ്രസിഡണ്ട്) . മക്കൾ: രനീഷ് ,രമ്യ (സി പി ഐ എം മേപ്പയ്യൂർ ബ്രാഞ്ച് അംഗം) മരുമക്കൾ: രതീഷ് (മേപ്പയ്യൂർ). അമൃത (കീഴരിയൂർ). സഹോദരങ്ങൾ: നാരായണൻ ,കരുണൻ പത്മിനി, പരേതരായ കുഞ്ഞിക്കണ്ണൻ കുഞ്ഞികൃഷ്ണൻ, കേളപ്പൻ.

ഞാണിയത്ത് തെരുവിലെ വട്ടക്കണ്ടി ശാന്തകുമാരി അമ്മ (82) അന്തരിച്ചു.

പേരാമ്പ്ര: പേരാമ്പ്ര ഞാണിയത്ത് തെരുവിലെ വട്ടക്കണ്ടി ശാന്തകുമാരി അമ്മ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ മാസ്റ്റർ .മക്കൾ: സുജാത, സജിത (കൂത്താളി ), സന്തോഷ് സായി(മുൻ പി ടി എ പ്രസിഡണ്ട്, ഗവൺമെൻറ് യുപി സ്കൂൾ പേരാമ്പ്ര, വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര നിർവാഹക സമിതി അംഗം, സുധീഷ് കുമാർ (നിയ ഫാഷൻ,പേരാമ്പ്ര). മരുമക്കൾ: രാമദാസൻ (രേഖാഇലക്ട്രിക്കൽസ് ), രാമകൃഷ്ണൻ (ശ്രീജസ്റ്റോഴ്സ്, കൂത്താളി) ,സവിത (മൂടാടി ),ജിത (പരപ്പനങ്ങാടി) .സഹോദരങ്ങൾ: സുലോചന (തിക്കോടി) വസന്ത,ശോഭ, മനോജ് കുമാർ (പിങ്കി, പേരാമ്പ്ര ).സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) രാത്രി 10 മണി. സഞ്ചയനം വ്യാഴാഴ്ച.