കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

18 Jan 2025 01:58 AM
കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ജില്ല പഞ്ചായത്ത് മെമ്പർ എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ജില്ല പഞ്ചായത്ത് മെമ്പർ എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമ്മല അദ്ധ്യക്ഷത വഹിച്ചു. പി. ശ്രീജിത്ത്, അമൽസരാഗ വികസന രേഖകൾ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എം സുനിൽ, മേലടി ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം രവീന്ദ്രൻ, മേലടി ബ്ലോക്ക് മെമ്പർ സുനിത ബാബു സ്ഥിരംസമിതി ചെയർമാൻമാരായ ഐ.സജീവൻ, നിഷ വല്ലിപ്പടിക്കൽ, മെമ്പർ കെ.സി രാജൻ, കെ.പി ഭാസ്കരൻ, എടത്തിൽ ശിവൻ, ടി.സുരേഷ് ബാബു, റസാഖ് കുന്നുമ്മൽ, ടി.കെ.വിജയൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.വി സുനില കുമാരി സ്വാഗതവും എം.സുരേഷ് നന്ദിയും പറഞ്ഞു.