MEPPAYURNEWS:: MORNING PRIME NEWS:: പ്രധാന പ്രഭാതവാർത്തകൾ:: 16-01-2025 വ്യാഴം മേപ്പയ്യൂരിൽ സംയുക്ത പാലിയേറ്റിവ് ദിനാചരണം നടത്തി.
ഉദ്ഘാടനവും റാലിയുടെ ഫ്ലാഗ് ഓഫും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരേഷ് ചങ്ങാടത്ത് നിർവഹിച്ചു. കെ.ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു.
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റിവ്, മേപ്പയ്യൂർ പാലിയേറ്റിവ്, മേപ്പയ്യൂർ നോർത്ത് സുരക്ഷ പാലിയേറ്റിവ് , മേപ്പയ്യൂർ സൗത്ത് സുരക്ഷ പാലിയേറ്റിവ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ മേപ്പയ്യൂരിൽ പാലിയേറ്റീവ് ദിനാചരണം നടത്തി. ആരോഗ്യ പ്രവർത്തകരും മറ്റുള്ളവരും സന്ദേശ റാലിയിൽ പങ്കെടുത്തു. ഉദ്ഘാടനവും റാലിയുടെ ഫ്ലാഗ് ഓഫും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരേഷ് ചങ്ങാടത്ത് നിർവഹിച്ചു. കെ.ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു. പി.പ്രസന്ന, എൻ.പി.ശോഭ. ഡോ.പി.മുഹമ്മദ് .ഡോ. നജ്‌ല എം.എ. ബാബു .രാജ്, കെ. സത്യൻ, മലയിൽ രാജൻ, കെ.കെ. പങ്കജൻ വി.പി സതീശൻ,ഭാസ്ക്കരൻ കൊഴുക്കല്ലൂർ എന്നിവർ പ്രസംഗിച്ചു.
മലയാളസാഹിത്യത്തിലെ വരേണ്യസൗന്ദര്യത്തിലെ വിമതഭാവുകത്വമാണ് എം ടി യുടെരചനകളെന്ന്
മേപ്പയ്യൂർ: മലയാള സാഹിത്യത്തിലെ വരേണ്യ സൗന്ദര്യത്തിലെ വിമത ഭാവുകത്വമാണ് എം ടി യുടെ രചനകളെന്ന് റിഥം മേപ്പയ്യൂർ സംഘടിപ്പിച്ച എം ടി വാസുദേവൻനായർ അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു. ടി.എം. അഫ്സ ഉദ്ഘാടനം ചെയ്തു. ജയചന്ദ്രൻ സ്മൃതിയിൽ യുവ ഗായകൻ വൈകാശ് വരവീണ അനുസ്മരണ പ്രഭാഷണം നടത്തി.വി.പി.സതീശൻ അധ്യക്ഷത വഹിച്ചു. എ.സുബാഷ് കുമാർ, വി.എ. ബാലകൃഷ്ണൻ, എം.കെ.ശിവദാസൻ, ബൈജു മേപ്പയ്യൂർ,പ്രദീപൻ ഒതയോത്ത് എന്നിവർ സംസാരിച്ചു.തുടർന്ന് റിഥം കലാകാരൻമാർ അണിനിരന്നഗാനാഞ്ജലി നടന്നു.
പുറക്കാ മലയെ സംരക്ഷിക്കുക : സിപിഐഎം ബഹുജന മാർച്ച് ഇന്ന്
മേപ്പയ്യൂർ: മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന പുറക്കാ മലയെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ ഇന്ന് ബഹുജന കൂട്ടായ്മയും മാർച്ചും ഇന്ന്. കീഴ്പയ്യൂർ എടയിലാട്ട് മുക്കിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് മണപ്പുറം മുക്കിൽ സമാപിക്കും. ബഹുജന കൂട്ടായ്മയോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം സി.പി.എം പേരാമ്പ്ര ഏരിയ സെക്രട്ടറി എം കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യും. സി.പി.എം മേപ്പയ്യൂർ, ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റികളുടെ സംയുക്താ ഭിമുഖ്യത്തിലാണ് മാർച്ച് നടക്കുകയെന്ന് സി.പി.എം മേപ്പയ്യൂർ ലോക്കൽ സെക്രട്ടറി കെ.കുഞ്ഞിക്കണ്ണൻ പറഞ്ഞു.
കൊയലോട്ട് അനസ് നിര്യാതനായി
ജനകീയ മുക്ക്: മേപ്പയ്യൂർ ജനകീയ മുക്ക് കൊയലോട്ട് അനസ് (ചെറുവണ്ണൂർ മെഡിക്കൽ ഷോപ്പ്) നിര്യാതനായി. 58 വയസ്സായിരുന്നു. പിതാവ്: പരേതനായ അമ്മത് മാസ്റ്റർ. മാതാവ്: പരേതയായ ആമിന. ഭാര്യ: ആസ്യ ( വാണിമേൽ). മക്കൾ: അബിഷാന , നിഷാന, ഷബാന , മരുമക്കൾ: സനീർ (കുറ്റ്യാടി), മഷ്ഹൂദ് (തിക്കോടി),സഹോദരങ്ങൾ: റഷീദ് മാസ്റ്റർ ,ജമീല (കുറ്റ്യാടി ),നദീറ (പാലച്ചുവട്)
