മേപ്പയ്യൂരിൽ ദേശീയ പാലിയേറ്റീവ് ദിനാചരണവും സന്ദേശ റാലിയും ഇന്ന്

15 Jan 2025 01:05 PM
മേപ്പയ്യൂരിൽ ദേശീയ പാലിയേറ്റീവ് ദിനാചരണവും സന്ദേശ റാലിയും ഇന്ന്

പാലിയേറ്റീവ് സന്ദേശ റാലി രാവിലെ 8.30 ന് ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസി‌‌ഡന്റ് കെ.ടി രാജൻ, ജനറൽ കൺവീന‌ർ കെ. പങ്കജൻ എന്നിവർ അറിയിച്ചു.

മേപ്പയ്യൂർ: ദേശീയ പാലിയേറ്റീവ് ദിനാചരണവും സന്ദേശ റാലിയും മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പാലിയേറ്റീവ് സംഘടനകളെ ഏകോപിപ്പിച്ച് ഇന്ന് നടക്കും. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് , മേപ്പയ്യൂർ പാലിയേറ്റീവ് , മേപ്പയൂർ നോർത്ത് സുരക്ഷ പാലിയേറ്റീവ്, മേപ്പയ്യൂർ സൗത്ത് സുരക്ഷ പാലിയേറ്റീവ് ,​ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,വ്യാപാരി, മോട്ടോർ സംഘടനകൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, സന്നദ്ധ സംഘടനകൾ എന്നിവർ നേതൃത്വം നൽകും. പാലിയേറ്റീവ് സന്ദേശ റാലി രാവിലെ 8.30 ന് ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസി‌‌ഡന്റ് കെ.ടി രാജൻ, ജനറൽ കൺവീന‌ർ കെ. പങ്കജൻ എന്നിവർ അറിയിച്ചു.