MEPPAYURNEWS:: MORNING NEWS:: പ്രധാന പ്രഭാതവാർത്തകൾ:: 15-01-2025 ബുധൻ:
മേപ്പയ്യൂർ: ദേശീയ പാലിയേറ്റീവ് ദിനാചരണവും സന്ദേശ റാലിയും മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പാലിയേറ്റീവ് സംഘടനകളെ ഏകോപിപ്പിച്ച് ഇന്ന് നടക്കും.
മേപ്പയ്യൂർ: ദേശീയ പാലിയേറ്റീവ് ദിനാചരണവും സന്ദേശ റാലിയും മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പാലിയേറ്റീവ് സംഘടനകളെ ഏകോപിപ്പിച്ച് ഇന്ന് നടക്കും. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് , മേപ്പയ്യൂർ പാലിയേറ്റീവ് , മേപ്പയൂർ നോർത്ത് സുരക്ഷ പാലിയേറ്റീവ്, മേപ്പയ്യൂർ സൗത്ത് സുരക്ഷ പാലിയേറ്റീവ് , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,വ്യാപാരി, മോട്ടോർ സംഘടനകൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, സന്നദ്ധ സംഘടനകൾ എന്നിവർ നേതൃത്വം നൽകും.
പുറക്കാ മലയെ സംരക്ഷിക്കുക: സിപിഐഎം ബഹുജന കൂട്ടായ്മ നാളെ
മേപ്പയ്യൂർ: മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന പുറക്കാ മലയെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ നാളെ ബഹുജന കൂട്ടായ്മയും മാർച്ചും നടത്തും. കീഴ്പയ്യൂർ എടയിലാട്ട് മുക്കിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് മണപ്പുറം മുക്കിൽ സമാപിക്കും. ബഹുജന കൂട്ടായ്മയോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം സി.പി.എം പേരാമ്പ്ര ഏരിയ സെക്രട്ടറി എം കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യും. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ, സി.പി.എം ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. മനോജ്, പി.പി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. സി.പി.എം മേപ്പയ്യൂർ, ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റികളുടെ സംയുക്താ ഭിമുഖ്യത്തിലാണ് മാർച്ച് നടക്കുകയെന്ന് സി.പി.എം മേപ്പയ്യൂർ ലോക്കൽ സെക്രട്ടറി കെ.കുഞ്ഞിക്കണ്ണൻ പറഞ്ഞു.
കീഴരിയൂരിൽ കിടപ്പ് രോഗികളുടെ പാലിയേറ്റീവ് കുടുംബസംഗമം നടന്നു.
കീഴരിയൂർ :കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം നേതൃത്വത്തിൽ കിടപ്പ് രോഗികളുടെ പാലിയേറ്റീവ് കുടുംബസംഗമം വടക്കുംമുറിയിൽ ടി. പി രാമക്യഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം.പി ശിവാനന്ദൻ ആശംസ നേർന്നു.ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതി നിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കൈൻഡ്, സുരക്ഷ, സംസ്കാര പാലിയേറ്റീവ് സംഘടനകളുടെ ഭാരവാഹികളും പങ്കെടുത്തു.
നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായിട്ടും ജീവിതത്തെ ധീരതയോടെ നേരിട്ട് ആയിരങ്ങൾക്ക് പ്രചോദനം നൽകുന്ന കാട്ടുകണ്ടി കുഞ്ഞബ്ദുള്ള പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല അദ്ധ്യക്ഷം വഹിച്ചു.മെഡിക്കൽ ഓഫിസർ ഡോ രാജലക്ഷ്മി സ്വാഗതവും പറഞ്ഞു പാലിയേറ്റീവ് നഴ്സ് ഷിനില നന്ദിയും പറഞ്ഞു
മധു നടുവത്തൂർ, ഹംസ കാട്ടുകണ്ടി, ആരാധന ഓർക്കാസ്ട്ര തുടങ്ങിയവരും കിടപ്പ് രോഗികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണം: എ.കെ.എസ്.ടി.യു
മേപ്പയ്യൂർ: പൊതുവിദ്യാലയങ്ങളിലെ അധ്യാപക നിയമനൾക്ക് അംഗീകാരം നൽകണമെന്ന് എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മ ഉയർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾ അന്തരീക്ഷം സക്രിയമാകുന്നതിനും നിയമന അംഗീകാരങ്ങളുടെ കാലതാമസം തടസ്സം സൃഷ്ടിക്കുകയാണെന്നും ഇതിന് പരിഹാരമുണ്ടാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എ.കെ.എസ്.ടി.യു കെ .സുധിന പ്രസിഡണ്ട് ; ബി. ബി. ബിനീഷ് സെക്രട്ടറി
കെ .സുധിന (പ്രസിഡണ്ട്) എ.ടി. വിനീഷ്, അശ്വതി അജിത്ത്, പ്രകാശ് കെ.എ (വൈസ് പ്രസിഡണ്ടുമാർ)ബി. ബി. ബിനീഷ് (സെക്രട്ടറി),സി. കെ ബാലകൃഷ്ണൻ, പി. അനീഷ്, പ്രജിഷ എളങ്ങോത്ത് (ജോ. സെക്രട്ടറിമാർ),സി.വി സജിത്ത് (ട്രഷറർ) എന്നിവരെ പുതിയ കമ്മിറ്റി ഭാരവാഹികളായി എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
