കൊല്ലം നെല്ലിയാടി മേപ്പയ്യൂർ റോഡിൽ ഗതാഗത നിയന്ത്രണം നാളെ മുതൽ

18 Dec 2024 10:12 PM
കൊല്ലം നെല്ലിയാടി മേപ്പയ്യൂർ റോഡിൽ ഗതാഗത നിയന്ത്രണം നാളെ മുതൽ

ഡിസമ്പർ19 മുതൽ ടാറിങ്ങ് പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായി തടസ്സപ്പെടുന്നതാണെന്ന് അറിയിപ്പിൽ പറയുന്നു.

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കൊല്ലം നെല്ലിയാടി മേപ്പയ്യൂർ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഡിസമ്പർ19 മുതൽ ടാറിങ്ങ് പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായി തടസ്സപ്പെടുന്നതാണെന്ന് കോഴിക്കോട് /വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കൊല്ലം ഭാഗത്തുനിന്ന് മേപ്പയ്യൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നരക്കോട് ജംഗ്ഷനിൽ നിന്നുംഇടത്തോട്ട് തിരിഞ്ഞ് ഇരിങ്ങത്ത് വഴി മേപ്പയ്യൂരിലേക്കും തിരിച്ചും പോകേണ്ടതാണ് എന്ന് അറിയിപ്പിൽ പറയുന്നു.