കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി സ്കൂളിലെ ലൈബ്രറി ശാക്തീകരണത്തിന് പുസ്തകവണ്ടി

യുവ കവയിത്രി സലീന ടീച്ചർ പുസ്തകവണ്ടിയുടെ യാത്ര ഉദ്ഘാടനം ചെയ്യുന്നു.
MEPPAYUR NEWS
കീഴ്പ്പയ്യൂർ: വായനാ വസന്തം പരിപാടിയോടനുബന്ധിച്ച്കരുത്ത് പകർന്ന് കൊണ്ട് നടത്തിയ പുസ്തകവണ്ടിയുടെ ഉദ്ഘാടനം യുവ കവയിത്രി സലീന ടീച്ചർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർഅഷീദ നടുക്കാട്ടിലിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ മുഖ്യ പ്രഭാഷണം നടത്തി.മാനേജ്മെൻ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി.അബ്ദുറഹിമാൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. കമ്മന അബ്ദുറഹ്മാൻ, കെ.സി നാരായണൻ, കെ.കെ.ചന്തു, ഇല്ലത്ത് അബ്ദുറഹ്മാൻ, ഷഹനാസ് നസീർ, എ.എം നാസർ എന്നിവർ സംസാരിച്ചു.തുടർന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ സറീന ഒളോറ ഫ്ലാഗ് ഓഫ് ചെയ്ത പുസ്തക വണ്ടിയുടെ പര്യടനം കീഴ്പ്പയ്യൂരിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലെത്തുകയും എ.കെ.രാജൻ, എം.പക്രൻ ഹാജി, റഹ്മത്ത് പുറക്കൽ പുറത്തൂട്ടയിൽ സലാം, പരപ്പിൽ റസാഖ് ,പി.കെ.വി സാജിദ്, മുഹമ്മദ് കൈപ്പുറത്ത്, ലിജു, ഗോപാലൻ, ഇസ്മയിൽ. കെ, മുഹമ്മദ്.കെ, വി.പി കുഞ്ഞമ്മദ് ഹാജി, ശ്രീധരൻ നായർ പൂവാടത്തിൽ, നവധ്വനി ക്ലബ്ബ് , കാരാമ്പ്ര കുഞ്ഞമ്മദ്, കീഴ്‌പ്പോട്ട് അസൈനാർ മാസ്റ്റർ, മുഹമ്മദ് കണ്ടോത്ത് എന്നിവരിൽ നിന്നും വിദ്യാർത്ഥികളായ മുഹമ്മദ് സബീഹ്, മുഹമ്മദ് യാസീൻ, ഹാദി റഹ്മാൻ ,ആയിഷ ഹന്ന, അലി അഫ്രാഹ് എന്നിവരിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നടന്ന പരിപാടികൾ ജനപ്രതിനിധികളായ മഞ്ഞക്കുളം നാരായണൻ ,അഷീദ നടുക്കാട്ടിൽ ,ഭാസ്കരൻ കൊഴുക്കല്ലൂർ, സറീന ഒളോറ, വി.പി ബിജു, ശ്രീജ.വി.പി, ദീപ കേളോത്ത് എന്നിവർ ഉദ്ഘാടനം ചെയ്യുകയും അബ്ദുൾ സലാം കെ പി ,വഹീദ പരപ്പിൽ, കൂനിയത്ത് നാരായണൻ, എൻ .ശ്രീധരൻ,ശിവദാസ് ,ശശി മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, ഇഖ്ബാൽ ഇല്ലത്ത്, പോക്കർ ഹാജി, അഞ്ജലി, സുരേഷ് കണ്ടോത്ത്, പ്രകാശൻ, കറുത്തെടുത്ത് രാജൻ മാസ്റ്റർ, കെ.കെ അമ്മത്, എൻ. പി മൊയ്തീൻ ഹാജി, കീഴ്പ്പോട്ട് മൊയ്തീൻ ഹാജി, കുഞ്ഞികൃഷ്ണൻ നായർ, മോഹനൻ പറമ്പത്ത്, താമരയിൽ അബ്ദുറഹ്മാൻ എന്നിവർ സംസാരിക്കുകയും ചെയ്തു. ജലീൽ, വാങ്ങോളി, അജ്നാസ് കാരയിൽ, നീതി രാജ് .ടി .പി, സൈനബ.കെ.പി, ഷബ്ന.പി.പി, ഷോളി.എൻ, നജ്മ എന്നിവർ നേതൃത്വം നൽകി.www.newsindialine.com