കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനവിദ്യാഭ്യാസ ജാഥയുടെ ഏഴാം ദിവസം ബുധനാഴ്ച കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തി.
പൂനൂർ നിന്ന് തുടങ്ങിയ ജാഥ കക്കഞ്ചേരി , പേരാമ്പ്ര, മേപ്പയ്യൂർ ടൗൺ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം കക്കട്ടിൽ സമാപിച്ചു.
മേപ്പയ്യൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനവിദ്യാഭ്യാസ ജാഥയുടെ ഏഴാം ദിവസം ബുധനാഴ്ച കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തി. രാവിലെ 9 മണിക്ക് പൂനൂർ നിന്ന് തുടങ്ങിയ ജാഥ കക്കഞ്ചേരി , പേരാമ്പ്ര, മേപ്പയ്യൂർ ടൗൺ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം കക്കട്ടിൽ സമാപിച്ചു. കെ കെ ശിവദാസൻ , പി എൻ അജയൻ , ധന്യാ റാം, പി കെ സതീഷ് എന്നിവരാണ് ജാഥ അംഗങ്ങൾ . ഹരീഷ് ഹർഷ മാനേജരും പരിഷത്ത് സംസ്ഥാന പ്രസിഡൻറ് ടി കെ മീരാഭായി ജാഥാ ക്യാപ്റ്റനുമാണ്. ഡോക്ടർ പി വി പുരുഷോത്തമനാണ് വൈസ് ക്യാപ്റ്റൻ. വിവിധ കേന്ദ്രങ്ങളിൽ ജാഥാംഗങ്ങൾക്കു പുറമെ വിദ്യാഭ്യാസ വിദഗ്ദ്ധരും സംസാരിച്ചു. മേപ്പയ്യൂർ ടൗണിൽ നടന്ന വിദ്യാഭ്യാസ ജാഥാ സ്വീകരണത്തിൽ ഗ്രാമപഞ്ചായത്തംഗം കെ എം പ്രസീത അധ്യക്ഷയായി. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ ഡോ. ടി.പി കുഞ്ഞിക്കണ്ണൻ, പി കെ സതീഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രസന്ന സംബന്ധിച്ചു. ആർ വി അബ്ദുറഹിമാൻ സ്വാഗതവും എം വിജയൻ നന്ദിയും പറഞ്ഞു. തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്ന ചോദ്യം ഉയർത്തിയാണ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തി പരിഷത്തിന്റെ ജാഥ പ്രയാണം തുടരുന്നത്.
