മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ തെരഞ്ഞെടുപ്പ് നടന്നത് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് : സ്കൂൾ സ്റ്റാഫ് കൗൺസിൽ

18 Aug 2024 10:20 PM
മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ തെരഞ്ഞെടുപ്പ് നടന്നത് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് : സ്കൂൾ സ്റ്റാഫ് കൗൺസിൽ

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ യാതൊരു വിധത്തിലുള്ള പക്ഷപാതവും അദ്ധ്യാപകരുൾപ്പെടെയുള്ള അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല എന്നും സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം സക്കീർ അധ്യക്ഷത വഹിച്ചു.

മേപ്പയ്യൂർ : 2024ഓഗസ്ത് 16ന് മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണ് പൂർത്തിയാക്കിയത്  എന്ന് സ്കൂൾ സ്റ്റാഫ് കൗൺസിൽ  അറിയിച്ചു.

സ്കൂളധികൃതരുടെ വിശദീകരണ കുറിപ്പിൻെറ പൂർണ്ണരൂപം: 2024 ഓഗസ്ത് 16ന് മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണ് പൂർത്തിയാക്കിയത്.

87 ക്ലാസുകളിലേക്ക് ഉച്ചയ്ക്ക് മുമ്പ് നടന്ന ഇലക്ഷൻ സുതാര്യവും ഗവർമ്മെൻ്റ് നിർദ്ദേശങ്ങൾ പാലിച്ചുമായിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ശേഷം നടന്ന പാർലമെൻ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ സംശയം പ്രകടിപ്പിക്കപ്പെട്ടതിൻ്റെ ഭാഗമായി ഒരു വിഭാഗം റീകൗണ്ടിംഗ് ആവശ്യപ്പെടുകയും അക്ഷരതെറ്റുകളുള്ളതും പൂർണ്ണമല്ലാത്തതുമായ പേരുകൾ ഉള്ളതുമായ ബാലറ്റ് പേപ്പറുകൾ അസാധുവായി കണക്കാക്കി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുതാര്യവും മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുള്ളതുമായിരുന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ യാതൊരു വിധത്തിലുള്ള പക്ഷപാതവും അദ്ധ്യാപ കരുൾപ്പെടെയുള്ള അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല എന്നും സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം സക്കീർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി എൻ വി നാരായണൻ സ്വാഗതം പറഞ്ഞു.
tയോഗത്തിൽ വി. എച്ച്. എസ്. ഇ . പ്രിൻസിപ്പൽ അർച്ചന, ഹെഡ്മാസ്റ്റർമാരായ നിഷിദ് . കെ , മുഹമ്മദ് കെ. എം, അദ്ധ്യാപകരായ പ്രമോദ്, എ സുബാഷ് കുമാർ, സുജയ , അബ്ദുൾ സമദ്, വി.പി സതീശൻ ,  അഷ്റഫ് . സി. ഇ , ജയസൂര്യ , രാജീവൻ , സുധീഷ് കുമാർ. കെ , സമദ് , അഫ്സ . ടി. എം തുടങ്ങിയവർ സംസാരിച്ചു.