പോലീസിലെ ജോലിഭാരം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

02 Jul 2024 03:15 PM
പോലീസിലെ ജോലിഭാരം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

ആഴ്ച അവധി നിർബന്ധമാക്കാനും അർഹമായ ലീവ് നൽകാനും സർക്കുലർ ഇറക്കിയിട്ടുണ്ട്. എട്ടു മണിക്കൂർ ജോലി ലക്ഷ്യമായിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.

പോലീസിലെ ജോലിഭാരം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാന പോലീസിൽ ജോലി ഭാരം താങ്ങാനാകാതെ മരണം വരിക്കുകയും ജോലി ഉപേക്ഷിക്കുകയും ചെയ്യുന്ന സേനാംഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് നിയമസഭയിൽ  പിസി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ  പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി .

സേനയുടെ ജോലിഭാരം വർദ്ധിച്ചിട്ടുണ്ട്. ഇത് കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കും. സ്റ്റേഷനിലെ അംഗസംഖ്യ വർദ്ധിപ്പിക്കുന്നതിന് നടപടി ഉണ്ടാകും. ഡ്രൈവർമാരുടെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്തും. 8 മണിക്കൂർ ഡ്യൂട്ടി കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും ;മുഖ്യമന്ത്രി പറഞ്ഞു.
പോലീസിൽ അവശ്യ സന്ദർഭങ്ങളിൽ ലീവ് ലഭിക്കാത്ത സ്ഥിതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.


ആപൽ ബന്ധുവായാണ് പോലീസ് പ്രവർത്തിക്കുന്നത് പ്രളയ കാലത്തും സമയത്തും ഒക്കെ അതാണ് കണ്ടത് അത് സേനയ്ക്ക് പുതിയ മുഖം നൽകിയിട്ടുണ്ട് സ്റ്റേഷനുകളിൽ നല്ല സൗകര്യം ഒരുക്കണമെന്ന് തന്നെയാണ് സർക്കാർ നിലപാട് പോലീസിന്റെ മനോവിക്കുന്ന ഇടപെടൽ ഉണ്ടാവാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുകയും വേണം.
പോലീസിന്റെ അംഗബലം വർദ്ധിപ്പിക്കാനും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അമിത ജോലിഭാരം കുറയ്ക്കാനും ആവശ്യമായ നടപടിയാണ് സ്വീകരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.ആഴ്ച അവധി നിർബന്ധമാക്കാനും അർഹമായ ലീവ് നൽകാനും സർക്കുലർ ഇറക്കിയിട്ടുണ്ട്. എട്ടു മണിക്കൂർ ജോലി ലക്ഷ്യമായിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. 52 സ്റ്റേഷനുകളിൽ ഇതിനകം നടപ്പാക്കി. കൂടുതൽ വ്യാപിപ്പിക്കും. എട്ടുവർഷംകൊണ്ട് 5670 പുതിയ തസ്തിക സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു