കൊല്ലം- നെല്യാടി -മേപ്പയ്യൂർ റോഡിന്റെ കുഴികൾ അടച്ചും വെള്ളക്കെട്ടുകൾ ഒഴിവാക്കിയും രാത്രിയിലും ജോലി.

25 Jun 2024 11:10 AM
കൊല്ലം- നെല്യാടി -മേപ്പയ്യൂർ റോഡിന്റെ കുഴികൾ അടച്ചും വെള്ളക്കെട്ടുകൾ ഒഴിവാക്കിയും രാത്രിയിലും ജോലി.

ഞായറാഴ്ച തടങ്ങിയ പ്രവൃത്തി തിങ്കളാഴ്ചരാത്രിയും തുടർന്നു. റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി വേഗത്തിൽ ആക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് ടി പി രാമകൃഷ്ണൻ എംഎൽഎ മന്ത്രി മുഹമ്മദ് റിയാസിന് അയച്ച കത്തിൻ്റെ അടിസ്ഥാനത്തിൽ റോഡിൽ അടിയന്തര പ്രവൃത്തികൾ തുടങ്ങി. 

മേപ്പയ്യൂർ: മേപ്പയ്യൂർ നെല്യാടി റോഡിലെ യാത്ര ദുരിതം ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. കൊല്ലം- നെല്യാടി -മേപ്പയ്യൂർറോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി വേഗത്തിൽ ആക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് ടി പി രാമകൃഷ്ണൻ എംഎൽഎ മന്ത്രി മുഹമ്മദ് റിയാസിന് അയച്ച കത്തിൻ്റെ അടിസ്ഥാനത്തിൽ റോഡിൽ അടിയന്തര പ്രവൃത്തികൾ തുടങ്ങി.  റോഡിൻെറദുരവസ്ഥ ഉന്നയിച്ച് നാട്ടുകാർ വലിയ പ്രതിഷേധത്തിൽ ആണെന്ന് എംഎൽഎ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

 റോഡിലെ കുഴികൾ അടച്ചും വെള്ളക്കെട്ടുകൾ ഒഴിവാക്കിയും റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര നടപടി ഉണ്ടാവണം എന്നാണ് എംഎൽഎ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് മേപ്പയ്യൂർടൗൺ മുതൽ കല്ലങ്കി വരെയുള്ള ഭാഗങ്ങളിൽ കുഴിനികത്തിലും  വെള്ളക്കെട്ടുകൾ ഒഴിവാക്കാനുള്ള  സംവിധാനങ്ങൾ ഒരുക്കലുമാണ് നടക്കുന്നത്.ഞായറാഴ്ച തടങ്ങിയ പ്രവൃത്തി തിങ്കളാഴ്ചരാത്രിയും തുടർന്നു. വാട്ടർ അതോറിറ്റിയാണ്  ജോലി ചെയ്യുന്നത്. 

റോഡിൻ്റെ അപകടാവസ്ഥ പരിഹരിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ കഴിഞ്ഞയാഴ്ച മേപ്പയ്യൂർ പഞ്ചായത്ത് ഓഫീസിൽ  ചേർന്ന യോഗത്തിൽ ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവരും പങ്കെടുത്തിരുന്നു. അതിനിടെ,റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന്  ജൽജീവനും വാട്ടർ അതോറിറ്റിക്കും കർശന മുന്നറിയിപ്പ് ഉണ്ടായതായാണ് വിവരം.