കൊട്ടിയൂർ ഭണ്ഡാര എഴുന്നള്ളത്ത് ഇന്ന്; ഭക്ത ജനലക്ഷങ്ങൾ കൊട്ടിയൂരിലേക്ക്.
22 May 2024 12:04 PM

ഭണ്ഡാര എഴുന്നള്ളത്തോടെ സ്ത്രീകൾ ഉൾപ്പെടെയുളള ഭക്തർ അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കും.
കൊട്ടിയൂർ : കൊട്ടിയൂർ ഭണ്ഡാര എഴുന്നള്ളത്ത് മെയ് 22ന്; ഭണ്ഡാര എഴുന്നള്ളത്തോടെ സ്ത്രീകൾ ഉൾപ്പെടെയുളള ഭക്തർ അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കും. 21ന് സംഘാംഗങ്ങൾ കൊട്ടിയൂരിൽ എത്തി.
19 ന് ഇടയാർ , 20ന് മണത്തണ എന്നിവിടങ്ങളിൽ താമസിച്ചതിനു ശേഷമാണ് 21ന് സംഘാംഗങ്ങൾ കൊട്ടിയൂരിൽ എത്തിയത്. അർദ്ധരാത്രിയിൽ നെയ്യാട്ടം നടന്നു. 29 ന് തിരുവോണം ആരാധന, ഇളനീർവയ്‌പ്, 30 ന് ഇളനീരാട്ടം, അഷ്ടമി ആരാധന, ജൂൺ 2 ന് രേവതി ആരാധന, 6 ന് രോഹിണി ആരാധന, 8 ന് തിരുവാതിര ചതുശതം, 9 ന് പുണർതം ചതുശതം, 11 ന് ആയില്യം ചതുശതം. 13 ന് മകം കലം വരവ്, 16 ന് അത്തം ചതുശതം, വാളാട്ടം, കലശപൂജ എന്നിവയാണ് മറ്റ് പ്രധാന ഉത്സവ ദിന ചടങ്ങുകൾ. ജൂൺ 17 ന് തൃക്കലശ ആട്ടോടെയാണ് വൈശാഖ മഹോത്സവം സമാപിക്കുക.