MEPPAYUR NEWS : TODAY കർഷകസംഘം മേഖലാ സമ്മേളനം ജൂലായ് 13 ന് കീഴ്പയ്യൂരിൽ

കർഷക സംഘം മേപ്പയ്യൂർ നോർത്ത് മേഖലാ സമ്മേളന സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണയോഗം പി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
MEPPAYUR NEWS www.newsindialine.com a venture of Democrat
മേപ്പയ്യൂർ: കർഷക സംഘം മേപ്പയ്യൂർ നോർത്ത് മേഖലാ സമ്മേളനം ജൂലായ് 13 ന് കീഴ്പ്പയ്യൂരിൽ നടക്കും. കീഴ്പയ്യൂർ എ യു പി സ്കൂളിലാണ് സമ്മേളനം. സംഘാടക സമിതി രൂപീകരണയോഗം പി.പി. രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. എൻ. കെ ചന്ദ്രൻ അധ്യക്ഷനായി. കെ. കുഞ്ഞിക്കണ്ണൻ, ആർ.വി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.MEPPAYUR NEWS www.newsindialine.com a venture of Democrat
സംഘാടകസമിതി ഭാരവാഹികളായി കെ.ടി രാജൻ, പി .പി രാധാകൃഷ്ണൻ, പി.പ്രസന്ന കെ. കുഞ്ഞിക്കണ്ണൻ, കെ. കുഞ്ഞിരാമൻ (രക്ഷാധികാരികൾ) കെ രതീഷ് (ചെയർമാൻ), ദീപ കേളോത്ത്, വി.പി. ശ്രീജ, കെ.എം കമല, എ.കെ. വസന്ത (വൈസ് ചെയർമാൻമാർ), സി. ടി. പ്രതീഷ് ക്രൺവീനർ), മനോജ് ഉത്രാടം, ജ്യോതി കുണ്ടയാട്ട്, രവിധ, വി.എം നാരായണൻ മാസ്റ്റർ (ജോ. കൺവീനർമാർ), പി.കെ പ്രകാശൻ ഖ്രജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. സി.ടി. പ്രതീഷ് സ്വാഗതവും സംഘടകസമിതി ചെയ്മാൻ കെ.രതീഷ് നന്ദിയും പറഞ്ഞു.