ജില്ലയിൽ ഐ ഡി സി തിങ്കളാഴ്ച പ്രവർത്തനം ആരംഭിച്ചു.
02 Jul 2025 01:17 AM

കത്തിടപാടുകൾ പൂർണമായും സ്വതന്ത്ര വിതരണ കേന്ദ്രങ്ങളിൽ (ഐഡിസി) നിന്നാക്കുന്ന ർ നടപടിക്ക് തുടക്കമായി.
MEPPAYUR NEWS www.newsindialine.com a venture of Democrat
കോഴിക്കോട്: തപാൽ വകുപ്പിന്റെ ജില്ലയിലെഐഡിസി തിങ്കളാഴ്ച പ്രവർത്തനം ആരംഭിച്ചു. രണ്ട് സബ് /ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ പൂട്ടി. കത്തിടപാടുകൾ പൂർണമായും സ്വതന്ത്ര വിതരണ കേന്ദ്രങ്ങളിൽ (ഐഡിസി) നിന്നാക്കുന്ന നടപടിക്ക് തുടക്കമായി..
ജില്ലയിൽ ആദ്യഘട്ടത്തിൽ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിൽ സ്ഥാപിച്ച ഐഡിസി തിങ്കളാഴ്ച പ്രവർത്തനം ആരംഭിച്ചു. ഇതോടെ ചാലപ്പുറം, കല്ലായി, പുതിയറ, കോഴിക്കോട് ബീച്ച്, വെസ്റ്റ്ഹിൽ, എടക്കാട് വരെയുള്ള തപാൽ ഉരുപ്പടികൾ പോസ്റ്റ്മാൻമാർ ഹെഡ് പോസ്റ്റ് ഓഫീസിൽവന്ന് ശേഖരിച്ച് വിതരണം ചെയ്യണം. കത്തുകളുമായി പോസ്റ്റ്മാൻ വീട്ടിലെത്തുമ്പോൾ തന്നെ അവ കൈപ്പറ്റണം. ആളില്ലാതെ മടങ്ങുന്നവ ഇനിമുതൽ നമ്മുടെ പിൻകോഡിലുള്ള പോസ്റ്റ് ഓഫീസിൽ കിട്ടില്ല. MEPPAYUR NEWS www.newsindialine.com