കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇന്ന് തുടക്കമാകും

നെയ്യമൃത് സംഘം ഇന്ന് കൊട്ടിയൂരിൽ എത്തും. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ് നെയ്യാട്ടം. നെയ്യാട്ടം സ്വയം ഭുവിൽ.
കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. നെയ്യാട്ടത്തിൽ പങ്കെടുക്കുവാൻ അണിയാരം ശിവക്ഷേത്രത്തിലെ നെയ്യമൃത് സങ്കേതത്തിൽ നിന്ന് സങ്കേത മൂപ്പൻ പി പി.രാമചന്ദ്രൻ മാസ്റ്റരുടെ നേതൃത്വത്തിൽ യാത്ര പുറപ്പെട്ട സംഘാംഗങ്ങൾ 19 ന് ഇടയാർ , 20ന് മണത്തണ എന്നിവിടങ്ങളിലായിരുന്നു താമസം. തുടർന്ന്, ഇന്ന് മെയ് 21ന് കൊട്ടിയൂരിൽ എത്തും. 41 അംഗങ്ങളാണ് നെയ്യമൃത് സംഘത്തിലുള്ളത്.
അണിയാരം, തേർട്ടോളി, പുറമേരി , കാർത്തികപ്പള്ളി, പാവൂർ, കുളശ്ശേരി എന്നീ മഠങ്ങളിലെ നെയ്യാമൃത് സംഘാംഗങ്ങളാണ് യാത്ര പുറപ്പെട്ടത്. കൊട്ടിയൂരിൽ എത്തിച്ചേർന്നാൽ, ഇന്ന് അർദ്ധരാത്രിയിലാണ് നെയ്യാട്ടം നടക്കുന്നത്.
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ പ്രധാന ചടങ്ങാണ് നെയ്യാട്ടം. മെയ് 21 ന് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ് നെയ്യാട്ടം നടക്കുക. സ്വയം ഭുവിൽ നെയ്യാട്ടം നടക്കുന്നതോടെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മഹോത്സവത്തിന് തുടക്കമാകും.