മേപ്പയ്യൂർ മഠത്തുംഭാഗത്ത് കൗതുകമായി,കലമാനെത്തി.

01 Feb 2026 04:08 AM
മേപ്പയ്യൂർ മഠത്തുംഭാഗത്ത് കൗതുകമായി,കലമാനെത്തി.

ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് മ്ലാവിനെ കണ്ടത്.

www.newsindialine.com a venture of Democrat

മേപ്പയ്യൂർ: മേപ്പയ്യൂർ മഠത്തും ഭാഗത്ത് കൗതുകമായി, കലമാനെത്തി. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് മ്ലാവിനെ കണ്ടത്. മഠത്തും ഭാഗത്ത് ടെമ്പിൾ ജംഗ്ഷന് സമീപം ഇടപ്പള്ളി കണ്ടിമുക്കിലാണ് മ്ലാവെത്തിയത്.കലമാനാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു.

സാധാരണയായിവനങ്ങളിൽ മാത്രം കണ്ടുവരുന്ന മൃഗത്തെ കണ്ടസംഭവം നാട്ടിൽ ചർച്ചയായി. കറുപ്പുകലർന്ന ചാര നിറത്തിലുള്ള കലമാനെയാണ് കണ്ടത് . അതിവേഗത്തിൽ കിഴക്കോട്ട് ചാടി ഓടിയ കലമാൻ കുറ്റിക്കാട്ടിലെത്തി മറഞ്ഞു. പിന്നാലെ ഓടിയെത്തിയ ആളുകൾക്ക് പിന്നീട് കലമാനിനെ കണ്ടെത്താൻ കഴിഞ്ഞില്ല.