ഗാന്ധിജി രക്തസാക്ഷി ദിനത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ ശ്രദ്ധാഞ്ജലി.

01 Feb 2026 04:43 AM
ഗാന്ധിജി രക്തസാക്ഷി ദിനത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ ശ്രദ്ധാഞ്ജലി.

മേപ്പയ്യൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ഗാന്ധിജിയെ അനുസ്മരിച്ച് നടത്തിയ പദയാത്ര മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി സുനിൽ ഉദ്ഘാടനം ചെയ്യുന്നു

www.newsindialine.com a venture of Democrat

മേപ്പയ്യൂർ : ഗാന്ധിജി രക്തസാക്ഷി ദിനത്തിൽ മേപ്പയ്യൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ ശ്രദ്ധാഞ്ജലി. ഗാന്ധി സദനം സന്ദർശനം,അനുസ്മരണം,പദയാത്ര,പ്രഭാഷണം ,ചിത്രലേഖനം,സമ്മേളനം എന്നിവ നടന്നു. .

1934 ൽ ഗാന്ധിജി സന്ദർശിച്ച ഇടമാണ് പാക്കനാർ പുരം ഗാന്ധി സദനം. ഇവിടുത്തേക്ക് മേപ്പയ്യൂരിൽ നിന്ന് നടത്തിയ പദയാത്രയിൽ വിദ്യാ‌ത്ഥികളും , അധ്യാപകരും, പൊതു പ്രവർത്തകരും പങ്കെടുത്തു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി സുനിൽ പദയാത്ര ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഹെഡ് മാസ്റ്റർ മുഹമ്മദ് കെ എം പതാക എൻ എസ് എസ് വളണ്ടിയർ നിഹാലിന് കൈമാറി.സ്കൂൾ പ്രിൻസിപ്പൽ ജയന്തി എൻ അധ്യക്ഷത വഹിച്ചു. എം എം പ്രീതി,ടി. കെ പ്രമോദ് കുമാർ, ബി ആർ ആര്യ,ആർ എസ് നേഹൽ എന്നിവർ സംസാരിച്ചു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി.എം ഷാജു സ്വാഗതം പറഞ്ഞു.


പാക്കനാർ പുരം ഗാന്ധി സദനത്തിൽ നടന്ന പരിപാടിയിൽ ആർ ഷിജു "ഗാന്ധിയുടെ സമകാലികത "എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി .മേപ്പയ്യൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ എസ് എം എസി ചെയർമാൻ വി മുജീബ്, എ സുബാഷ് കുമാർ, വി ചെക്കോട്ടി, ശ്രീജേഷ് എടത്തുംകര,പി ടി ഗായത്രി , എ എസ് മിഥുൻ എന്നിവർ സംസാരിച്ചു.

ചിത്രലേഖനം പരിപാടിയിൽ എൻ എസ് എസ് വളണ്ടിയർ കെ ആരോമൽ ഗാന്ധിജിയുടെ ഛായാചിത്രം വരച്ചു. ഷെബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസീഫ പടന്നയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് ക്ലസ്റ്റർ കോർഡിനേറ്റർ പി ശ്രീജിത്ത് , ഇ കെ ഗോപി, അഞ്ജന, ഹെലൻ എസ് മനോജ് എന്നിവർ സംസാരിച്ചു.


മേപ്പയ്യൂരിൽ നടന്ന സമാപന സമ്മേളനം എൻ എസ് എസ് റീജിയനൽ കോർഡിനേറ്റർ ശ്രീചിത്ത് എസ് ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി എം ഷാജു പദ്ധതി വിശദീകരണം നടത്തി. യു ബിജു അധ്യക്ഷത വഹിച്ചു. പി.കെ പ്രിയേഷ് കുമാർ സംസാരിച്ചു.എൻ എസ് എസ് ലീഡർ നിഹാൽ നന്ദി പറഞ്ഞു