ഫാഷിസം അപരവത്കരണത്തിലൂടെ ജനതയെ നിശബ്ദരാക്കുന്നു: ഡോ. മിനി പ്രസാദ്.

29 Jan 2026 03:30 AM
ഫാഷിസം അപരവത്കരണത്തിലൂടെ ജനതയെ നിശബ്ദരാക്കുന്നു: ഡോ. മിനി പ്രസാദ്.

സുധീർ ബാബുവിന്റെ കവിതാ സമാഹാരത്തിൻെറ പ്രകാശന പരിപാടിയുടെ ഉദ്ഘാടനം ഡോ. മിനിപ്രസാദ് നിർവ്വഹിക്കുന്നു.

MEPPAYURNEWSNEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ: അപരവൽക്കരണത്തിലൂടെ ജനതയെ നിശബ്ദരാക്കുകയും സ്മൃതി നാശം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഫാസിസം വാഴുന്ന കാലമാണിതെന്നും നാം ജീവിച്ചിരിപ്പുണ്ടെന്ന തിരിച്ചറിവ് തന്നെ ഒരു പ്രതിരോധ പ്രവർത്തനമാണെന്നും എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ. മിനി പ്രസാദ് പറഞ്ഞു. മേപ്പയ്യൂരിൽ റിഥം ആർട്ടിസ്റ്റ് കളക്ടീവ് മേപ്പയ്യൂർ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാൻ ഉണർന്നിരിക്കുന്ന വാക്കായി കവിത മാറുമെന്നും ഡോ. മിനി പ്രസാദ് അഭിപ്രായപ്പെട്ടു. സുധീർബാബുവിന്റെ കവിതാസമാഹാരമായ സൗഗന്ധികങ്ങളുടെ പ്രകാശനം ഡോ.സോമൻ കടലൂർ നിർവഹിച്ചു. പി.കെ. പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു.