തൊഴില്‍ സാധ്യതാ വാർത്തകൾ, കോഴ്സുകൾ മുതലായവ

07 Nov 2025 11:06 AM
 തൊഴില്‍ സാധ്യതാ വാർത്തകൾ, കോഴ്സുകൾ മുതലായവ

ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫയര്‍മാന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനത്തില്‍ പഞ്ചകര്‍മ അസിസ്റ്റന്റിനെ (മെയില്‍) നിയമിക്കും. സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ്

സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം

പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായ സ്വാശ്രയ സംഘങ്ങള്‍ക്കും വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും ജില്ലാ പട്ടികജാതി ഓഫീസ് മുഖേന ധനസഹായം അനുവദിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 10. ഫോണ്‍: 0495 2370379. 

ദേശീയ യുവോത്സവം രജിസ്‌ട്രേഷന്‍

2026 ജനുവരി ഒമ്പത് മുതല്‍ 12 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ യുവോത്സവത്തിന്റെ ഭാഗമായി ബ്ലോക്ക്/കോര്‍പ്പറേഷന്‍/മുനിസിപ്പല്‍തല കേരളോത്സവം പൂര്‍ത്തീകരിച്ച് നവംബര്‍ 10നകം ജില്ലാതല മത്സരത്തിലേക്കുള്ള എന്‍ട്രികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം. 

നാടോടി നൃത്തം (ഗ്രൂപ്പ്), നാടോടിപ്പാട്ട് (ഗ്രൂപ്പ്), പെയിന്റിങ്, പ്രസംഗം (ഇംഗ്ലീഷ്/ഹിന്ദി), കഥാരചന (ഇംഗ്ലീഷ്/ഹിന്ദി), കവിതാരചന (ഇംഗ്ലീഷ്/ഹിന്ദി) എന്നീ ഇനങ്ങളാണ് ദേശീയ യുവോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഥാരചന ജില്ലാതലം മുതലുള്ള മത്സരം ആയതിനാല്‍ നിശ്ചിത തീയതിക്കകം https://keralotsavam.com/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനാവൂ. ഫോണ്‍: 0495 2373371.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി, കാറ്റഗറി നമ്പര്‍: 604/2024) തസ്തികയുടെ ചുരുക്കപ്പട്ടിക ജില്ലാ പി.എസ്.സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു. 

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ തയ്യല്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍: 267/2018) തസ്തികയുടെ റാങ്ക് പട്ടികയിലുള്ള മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും നിയമന ശിപാര്‍ശ ചെയ്തതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. 

പഞ്ചകര്‍മ അസിസ്റ്റന്റ് കൂടിക്കാഴ്ച

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനത്തില്‍ പഞ്ചകര്‍മ അസിസ്റ്റന്റിനെ (മെയില്‍) നിയമിക്കും. യോഗ്യത: എസ്.എസ്.എല്‍.സി. പഞ്ചകര്‍മ തെറാപ്പിസ്റ്റ് കോഴ്സ് അഭികാമ്യം. പ്രായപരിധി: 18-45. കൂടിക്കാഴ്ച നവംബര്‍ ആറിന് രാവിലെ 11ന് വെസ്റ്റ്ഹില്ലിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കും. യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ആധാര്‍ കാര്‍ഡും സഹിതം എത്തണം. ഫോണ്‍ 0495 2382314.

 ഫയര്‍മാന്‍ നിയമനം

ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫയര്‍മാന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം, എന്‍.ടി.സി/എന്‍.എ.സി (ബോയിലര്‍). പ്രായപരിധി: 2024 ജനുവരി ഒന്നിന് 18-41 (നിയമാനുസൃത വയസ്സിളവ് ലഭിക്കും). നവംബര്‍ 27ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. പ്രതിമാസ വേതനം: 16500-35700. ഫോണ്‍: 0495 -2370179.

ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ്

ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8281723705