വോട്ടു കൊള്ളക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ
മേപ്പയ്യൂർ ബ്ലോക്ക് -മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ സിഗ്‌നേച്ചർ ക്യാമ്പയിൻ കാവിൽ പി.മാധവൻ ഉദ്ഘാടനം ചെയ്യുന്നു.
മേപ്പയ്യൂർ: ജനാധിപത്യത്തിനു ഭീഷണിയായ തരത്തിലുള്ള വോട്ടു കൊള്ളക്കെതിരെ മേപ്പയ്യൂർ ബ്ലോക്ക് -മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൻ സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ. പി രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കാവിൽ പി.മാധവൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗ് നേതാവ് ഏ.വി അബ്ദുള ആദ്യ ഒപ്പ് രേഖപ്പെടുത്തി - ആശംസ നേർന്നു കഥാ കവിതാ സാഹിത്യകാരൻഎം.പി അനസ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സിക്രട്ടറി ഇ അശോകൻ, നിർവാഹക സമിതി അംഗം കെ.പി വേണുഗോപാൽ, മണ്ഡലം പ്രസിഡണ്ടുമാരായ പി കെ അനീഷ്, എം കെ സുരേന്ദ്രൻ, ഇടത്തിൽ ശിവൻ, അർഷാദ് ആയനോത്ത്, ശശി ഊട്ടേരി, പറമ്പാട്ട് സുധാകരൻ, ശ്രീനിലയം വിജയൻ,കെഅഷറഫ്, രാധ ആർകെ, അനുരാഗ് പിആർ, ഇ കെ ബാലഷ്ണൻ നമ്പാർ, കെ.എം ശ്യാമള, രാമചന്ദ്രൻ നീലാംബരി,സി എം ബാബു വിജയൻ ആവള ശശി പാറോളി എന്നിവർ സംസാരിച്ചു.
