പാക്കനാർ പുരം ഗാന്ധി സദനത്തിലേക്ക് സ്കൗട്ട് & ഗൈഡ്സ് യാത്ര നടത്തി.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജീ.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പാക്കനാർ പുരം ഗാന്ധി സദനത്തിലേക്ക് നടത്തിയ പഠന യാത്ര ഉദ്ഘാടനം ചെയ്ത് മേപ്പയ്യൂർ ബസ്റ്റാന്റ് ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ സംസാരിക്കുന്നു.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജീ.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പാക്കനാർ പുരം ഗാന്ധി സദനത്തിലേക്ക് നടത്തിയ പഠന യാത്ര മേപ്പയ്യൂർ ബസ്റ്റാന്റ് ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
www.newsindialine.com a venture of Democrat
MEPPAYUR NEWS NEWS INDIA LINE.COM
മേപ്പയ്യൂർ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജീ.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പാക്കനാർ പുരം ഗാന്ധി സദനത്തിലേക്ക് പഠന യാത്ര നടത്തി. മേപ്പയ്യൂർ ബസ്റ്റാന്റ് ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.1934 ൽ മഹാത്മ ഗാന്ധി ഉദ്ഘാടനം ചെയ്ത പാക്കനാർ പുരത്തെ ഈ വിദ്യാലയം സ്ഥാപിച്ചത് കേരള ഗാന്ധി കെ.കേളപ്പനാണ്. പി.ടി.എ പ്രസിഡന്റ് വി.പി. ബിജു അധ്യക്ഷത വഹിച്ചു. ഗാന്ധിയും സമകാലികതയും എന്ന വിഷയത്തിൽ പി.കെ. പ്രിയേഷ് കുമാർ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം പി.പ്രശാന്ത്, സ്കൗട്ട്റോവർ സി.വി.സജിത്ത്, ഗൈഡ് വടകര ജില്ല ഡി.ഒ.സി ടി.വി. ശാലിനി, റേഞ്ചർ ടി.എം.ഷീബ, എ.സുബാഷ്കുമാർ, യു.ബിജു, ഗാന്ധി സദനം ഭാരവാഹികളായ പി.പി.ഗോപാലൻ, വി.ചെക്കോട്ടി, ടി.എം.ഗോവിന്ദൻ, സ്കൗട്ട് & ഗൈഡ് വളണ്ടിയർമാരായ അൽക്ക ജിത്ത്, അദ്വൈത് എന്നിവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പൽ എം.സക്കീർ സ്വാഗതം പറഞ്ഞു.
ബി.എസ്. ജെൻസി കൃഷ്ണ, ഗൈഡ് ക്യാപ്റ്റൻ സുബിജ, പ്രബിത എന്നിവർ നേതൃത്വം നൽകി.
