രജീഷിൻ്റെ യാത്ര പറയലിൽ പൊരുത്തപ്പെടാനാവാതെ സഹ പ്രവർത്തകർ.

വിങ്ങിപ്പൊട്ടിസഖാക്കൾ
www.newsindialine.com a venture of Democrat
MEPPAYUR NEWS NEWS INDIA LINE.COM
മേപ്പയ്യൂർ: ഇന്നലെയും ബാൻ്റ് സെറ്റിൻ്റെ താളവിന്യാസത്തിനൊപ്പം കൂടെയുെണ്ടായിരുന്ന രതീഷിൻെറ വേർപാടിൽ പൊരുത്തപ്പെടാനാവാതെ സഹപ്രവർത്തകർ. സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ ബാൻ്റ് സെറ്റിൻ്റെ നെടുംതൂണിനി ഒപ്പമില്ലെന്ന് അവർക്ക് വിശ്വസിക്കാനാവുന്നില്ല.കീഴ്പ്പയ്യൂര്‍ മൂന്നൂറാംകണ്ടി കരണ്ടക്കല്‍ എം.കെ.രജീഷ് നിലവില്‍ കോടേരിച്ചാലിലാണ് താമസിക്കുന്നത്. ഏവർക്കും പ്രിയപ്പെട്ട പൊതുപ്രവർത്തകനും സഖാവുമായിരുന്നു രജീഷെന്ന് സഹപ്രവർത്തകരും നാട്ടുകാരും ഓർമിക്കുന്നു. വിവിധ ജില്ലകളിൽ ബാൻ്റ് മേളത്തിൻ്റെ മാസ്മരികത തീർത്തപ്പോൾ പടർന്നു പന്തലിച്ച വിപുലപ്പെട്ട സൗഹൃദസമ്പത്ത് രജീഷിന് കൂട്ടായിരുന്നു. കൺമുന്നിലെ യാഥാർഥ്യത്തിനുമുന്നിൽ നെഞ്ചുരുകി വിങ്ങുകയാണവർ; ഇന്നലെ പേരാമ്പ്രയിലായിരുന്നു ബാൻ്റ് ട്രൂപ്പിൻെറ ഇതിനുമുമ്പത്തെയും രജീഷിൻെറ അവസാനത്തെയും ബാൻ്റ് മേളം .
അച്ഛന്‍: കേളപ്പന്‍. അമ്മ: ദേവി. ഭാര്യ: അഞ്ജു. സഹോദരി: രജില.