മേപ്പയ്യൂർ ടൌണിലെ മേപ്പയ്യൂർ-പയ്യോളി റോഡ് വ്യാപാരി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി

04 Sep 2025 12:03 PM
മേപ്പയ്യൂർ ടൌണിലെ മേപ്പയ്യൂർ-പയ്യോളി റോഡ് വ്യാപാരി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി

മേപ്പയ്യൂർ-പയ്യോളി റോഡ് വ്യാപാരി കൂട്ടായ്മയുടെ ഓണാഘോഷം മേപ്പയ്യൂർ സർക്കിൾ ഇൻസ്പെക്ടർ ഇ.കെ. ഷിജു ഉദ്ഘാടനം ചെയ്യുന്നു.

MEPPAYUR NEWS www.newsindialine.com a venture of Democrat

മേപ്പയ്യൂർ : മേപ്പയ്യൂർ-പയ്യോളി റോഡ് വ്യാപാരി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം ടി. കെ. കോംപ്ലക്സിൽ പ്രത്യേകം ഒരുക്കിയ വേദിയിൽ നടന്നു. വ്യാപാര സ്ഥാപനങ്ങളും നാട്ടുകാരും വ്യാപാരികളും ഒരുമിച്ച് പങ്കുചേർന്ന ഓണാഘോഷം വേറിട്ട അനുഭവമായി.

"വരുന്നോണം; തകർത്തോണം"- ഓണാഘോഷം മേപ്പയ്യൂർ സർക്കിൾ ഇൻസ്പെക്ടർ ഇ.കെ. ഷിജു ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സംഗമത്തിൽ നടന്ന വിവിധ കലാപരിപാടികൾ, കമ്പവലി , ഗാനമേള, കുട്ടികളുടെ മത്സരങ്ങൾ തുടങ്ങിയവ ആഘോഷത്തിന് ഭംഗി കൂട്ടി.

ഓണം, ഹൃദയങ്ങളിൽ സ്നേഹത്തിന്റെ പൂക്കൾ വിരിയിക്കുന്ന ദിനമാണെന്നും വ്യാപാരികളും നാട്ടുകാരും ചേർന്നുള്ള ഈ ആഘോഷം സമൂഹത്തിന് മാതൃകാപരമാണെന്നും സർക്കിൾ ഇൻസ്പെക്ടർ ഇ.കെ. ഷിജു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഓണസദ്യയിൽ നാട്ടുകാരും വ്യാപാരികളും ഒരുമിച്ച് പങ്കെടുത്തു. മേപ്പയ്യൂർ സബ് റജിസ്ട്രാർ റഫീഖ് , ഫെഡറൽ ബാങ്ക് മാനേജർ സച്ചിൻ, ഗ്രാമീൺ ബാങ്ക് മാനേജർ മഞ്ജുഷ, കെ.എസ് ഇ ബി അസി. എഞ്ചിനീയർ ബിജു, നിഷാജ് കെ.വി. കെയർ, ശ്രീജിത്ത് അശ്വതി, ഷാജി കിംഗ്സ്, ടി കെ. അഫ്സൽ തുടങ്ങിയവർ സംസാരിച്ചു