കീഴരിയൂരിൽ സി ഡി എസ്സ് അയൽക്കൂട്ടങ്ങൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ 3 കോടി രൂപ വിതരണം ചെയ്തു.

04 Sep 2025 11:00 AM
കീഴരിയൂരിൽ സി ഡി എസ്സ് അയൽക്കൂട്ടങ്ങൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ 3 കോടി രൂപ വിതരണം ചെയ്തു.

കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സ് അയൽക്കൂട്ടങ്ങൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം പേരാമ്പ്ര നിയോജക മണ്ഡലം എം എൽ എ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

MEPPAYUR NEWS www.newsindialine.com a venture of Democrat

മേപ്പയ്യൂർ: കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സ് അയൽക്കൂട്ടങ്ങൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ 3 കോടി രൂപ വിതരണം ചെയ്തു. പേരാമ്പ്ര നിയോജക മണ്ഡലം എം എൽ എ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ചു. അയൽക്കൂട്ടങ്ങൾക്കുള്ള ചെക്ക് വിതരണം പിന്നോക്ക വികസന കോർപ്പറേഷൻ ഡയറക്ടർ കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എം സുനിൽ , വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അമൽ സരാഗ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിഷ വല്ലിപ്പടിക്കൽ, (അസിസ്റ്റൻ്റ് സെക്രട്ടറി കീഴരിയൂർ ഗ്രാമപഞ്ചായത്ത് രമേശൻ എൻ എം, പിന്നോക്ക വികസന കോർപ്പറേഷൻ മാനേജർ ബേബി റീനഎന്നിവർ സംസാരിച്ചു.സി ഡി എസ്സ് ചെയർപേഴ്സൺ വിധുല സ്വാഗതവും വൈസ് ചെയർപേഴ്സൺ ശോഭ കാരയിൽ നന്ദിയും പറഞ്ഞു.