ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത.

12 Jul 2025 11:46 AM
ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത.

എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

MEPPAYUR NEWS www.newsindialine.com a venture of Democrat

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ള എട്ട് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. സംസ്ഥാനത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.കേന്ദ്ര കാലാവസ്ഥ വകുപ്പിൻേറതാണ് മുന്നറിയിപ്പ്.