കൊട്ടിയൂർ വൈശാഖ മഹോത്സവം നാലിന്‌ സമാപിക്കും.

02 Jul 2025 01:01 AM
കൊട്ടിയൂർ വൈശാഖ മഹോത്സവം നാലിന്‌   സമാപിക്കും.

കലപൂജകൾക്കായുള്ള മൺകലങ്ങൾ കൊട്ടിയൂരിലെത്തി.തയന്നൂർ ശ്രീജിത്ത്, എ കെ ഗണേശൻ, രോഹിത് രാജ്, കണ്ടോത്ത് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 12 അംഗസംഘമാണ് കലങ്ങൾ എത്തിച്ചത്‌.

MEPPAYUR NEWS www.newsindialine.com a venture of Democrat

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവlx നാലിന്‌ സമാപനമാകും. ഉത്സവം സമാപിക്കാൻ നാലുനാൾ കൂടി. അക്കരെ കൊട്ടിയൂരിൽനിന്ന്‌ സ്ത്രീകളും ഗജവീരന്മാരും വിശേഷവാദ്യക്കാരും മടങ്ങി. 27 നാൾ നീളുന്ന വൈശാഖ മഹോത്സവത്തിനാണ് സമാപനമാകുന്നത്. തൃക്കലശാട്ടത്തോടെ മഹോത്സവം സമാപിക്കും. തിങ്കളാഴ്‌ച ഉച്ചശീവേലിക്കുശേഷം ഗജവീരന്മാർ പ്രസാദവും സ്വീകരിച്ച് അക്കരെ സന്നിധാനത്തുനിന്ന്‌ വിടവാങ്ങി.ആനയൂട്ടും നടന്നു. ഇതോടൊപ്പം വിശേഷ വാദ്യക്കാരും വിടവാങ്ങി.

ഇനി നാലുനാൾ കലംപൂജകൾ നടക്കും. മുഴക്കുന്ന് നല്ലൂരിൽനിന്ന്‌ സ്ഥാനികർ കലങ്ങൾ എഴുന്നള്ളിച്ചു. കലപൂജകൾക്കായുള്ള മൺകലങ്ങൾ കൊട്ടിയൂരിലെത്തി.തയന്നൂർ ശ്രീജിത്ത്, എ കെ ഗണേശൻ, രോഹിത് രാജ്, കണ്ടോത്ത് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 12 അംഗസംഘമാണ് കലങ്ങൾ എത്തിച്ചത്‌. തിങ്കളാഴ്ച കൊട്ടിയൂരിൽ വലിയ തീർഥാടക തിരക്കാണ്‌ അനുഭവപ്പെട്ടത്‌.MEPPAYUR NEWS www.newsindialine.com