കൊട്ടിയൂരിൽ 24ന്‌ രോഹിണി ആരാധന

24 Jun 2025 01:00 AM
 കൊട്ടിയൂരിൽ 24ന്‌  രോഹിണി ആരാധന

മൂന്ന് വർഷങ്ങൾക്ക് ശേഷം 24ന്കൊട്ടിയൂരിൽ വൈശാഖ ഉത്സവത്തിലെ ആലിംഗന പുഷ്പാഞ്ജലി നടത്തും. രോഹിണി ആരാധനാ നാളിലെ സുപ്രധാന ചടങ്ങാണ് കുറുമാത്തൂർ നായ്ക്കൽ സ്ഥാനികൻ നടത്തുന്ന ആലിംഗന പുഷ്പാഞ്ജലി.

MEPPAYUR NEWS www.newsindialine.com

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ അവസാനത്തെ ആരാധന പൂജ രോഹിണി നാളിൽ അക്കരെ സന്നിധിയിൽ നടക്കും. 24ന്‌ രോഹിണി ആരാധനയുടെ ഭാഗമായി ആലിംഗന പുഷ്പാഞ്ജലി നടക്കും. സ്വയംഭൂവിനെ ആലിംഗനം ചെയ്ത് കുറുമാത്തൂർ നായ്ക്കൻ സ്ഥാനികൻ നടത്തുന്ന സവിശേഷമായ ആലിംഗന പുഷ്പാഞ്ജലിയാണ് 24ന് നടക്കുന്നത്. ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധന സദ്യയും ഉണ്ടാകും.സന്ധ്യയ്ക്ക് പെരുമാൾക്ക് പാലമൃത് അഭിഷേകവും കളഭാഭിഷേകവും നടത്തും. പഴശ്ശി കോവിലകത്തു നിന്നുമാണ് ആരാധനയ്ക്ക് വേണ്ട പൂജാദ്രവ്യങ്ങൾ എത്തിക്കുക.

ഒരാഴ്ച മുൻപ് വരെ വിശേഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലും കിലോമീറ്ററുകളോളം മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിൽപ്പെട്ട കൊട്ടിയൂരിൽ, ഇന്നലെ റോഡുകളിൽ കാര്യമായ ഗതാഗത കുരുക്ക് ഉണ്ടായില്ല. ഇന്നലെ ആയിരക്കണക്കിന് ഭക്തജനങ്ങൾ കൊട്ടിയൂരിൽ എത്തിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലിനെത്തുടർന്ന് ഗതാഗത കുരുക്ക് ഒഴിവായി.

ഞായറാഴ്ച രാവിലെ ചുങ്കക്കുന്നുവരെ ഗതാഗത തടസ്സം ഉണ്ടായെങ്കിലും പൊലീസ് വാഹനങ്ങളെ സമാന്തരപാതവഴി കടത്തിവിട്ടതോടെ ഗതാഗതക്കുരുക്കിന് പരിഹാരമായി. ഞായറാഴ്ച ദിവസമായിട്ടും വലിയ ഗതാഗതക്കുരുക്ക് ഉണ്ടായില്ലെന്നത് ഏറെ ആശ്വാസമായി. ദർശനത്തിനെത്തുന്നവരുടെ വാഹനങ്ങൾക്ക് മാത്രമായിരുന്നു കൊട്ടിയൂരിലേക്ക് പ്രവേശനം. കണ്ണൂർ, വയനാട് യാത്രാ വാഹനങ്ങൾ നെടുംപൊയിൽ - പേര്യ വഴി തിരിച്ചുവിട്ടു. ടൂറിസ്റ്റ് ബസുകൾ കൊട്ടിയൂർ, അമ്പായത്തോട്, കേളകം ഭാഗത്തേക്കാണ് തിരിച്ചുവിട്ടത്.

മൂന്ന് വർഷങ്ങൾക്ക് ശേഷം 24ന് കൊട്ടിയൂരിൽ വൈശാഖ ഉത്സവത്തിലെ ആലിംഗന പുഷ്പാഞ്ജലി നടത്തും. രോഹിണി ആരാധനാ നാളിലെ സുപ്രധാന ചടങ്ങാണ് കുറുമാത്തൂർ നായ്ക്കൽ സ്ഥാനികൻ നടത്തുന്ന ആലിംഗന പുഷ്പാഞ്ജലി. കഴിഞ്ഞ മൂന്ന് വർഷമായി ഈ ചടങ്ങ് നടത്തിയിരുന്നില്ല. വാർധക്യ സഹജമായ കാരണങ്ങളാൽ നായ്ക്കൻ സ്ഥാനികൻ എത്താതിരുന്നതാണ് ചടങ്ങ് മുടങ്ങാൻ കാരണമായത്. പുതിയ നായ്ക്കൻ ചുമതല ഏറ്റെടുത്തതിനെ തുടർന്നാണ് ഇത്തവണ ആലിംഗന പുഷ്പാഞ്ജലി നടത്തുന്നത്. ഇതോടൊപ്പം വൈശാഖ ഉത്സവത്തിലെ രോഹിണി ആരാധന നാളെ നടത്തും. 26ന് ഈ വർഷത്തെ തൃക്കൂർ അരിയളവും നടത്തും. ഇന്നലെ തിരുവിതാംകൂർ ഇളയ റാണി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി കൊട്ടിയൂരിൽ ദർശനം നടത്തി. നിത്യപൂജകൾ: രാവിലെ നിർമാല്യം മാറ്റി 36 കുടം അഭിഷേകം. ഉഷപൂജ, സ്വർണക്കുടം– വെള്ളിക്കുടം സമർപ്പണം, പന്തീരടി പൂജ, ഉച്ചശീവേലി, ആയിരം കുടം അഭിഷേകം, അത്താഴ പൂജ, രാത്രി ശീവേലി, ശ്രീഭൂതബലി.