കണ്ടം ചിറപാടശേഖരo കൃഷിയോഗ്യമാക്കുക.

14 Jun 2025 02:49 AM
കണ്ടം ചിറപാടശേഖരo കൃഷിയോഗ്യമാക്കുക.

മുതിർന്ന കർഷകൻ എടക്കുടി തറമ്മൽ ചെക്കോട്ടിയെ സമ്മേളനം ആദരിച്ചു.

MEPPAYUR NEWS www.newsindialine.com

മഞ്ഞക്കുളം: കണ്ടം ചിറപാടശേഖരം പൂർണമായും കൃഷിയോഗ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുകർഷക സംഘം ഇല്ലത്തു താഴ യൂണിറ്റ് സമ്മേളനം ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു. സമ്മേളനം ആർ.വി.അബ്ദുള്ള ഉദ്ഘാടനം ചെയ്തു.ശിവദാസ്.വി.പി.അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകൻ എടക്കുടി തറമ്മൽ ചെക്കോട്ടിയെ മഞ്ഞക്കുളം നാരായണൻ ആദരിച്ചു. ടി.സി.നാരായണൻ, ഷെൽവി.സി പി, സഹദേവൻവി പി, അദ്വൈത് എൻ.ബി, വേണു എംകെ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി ടി.സി.നാരായണൻ (പ്രസിഡൻ്റ്), വി. പി സഹദേവൻ (വൈസ് പ്രസിഡൻ്റ്) വി.പിശിവദാസ് ( സെക്രട്ടറി), എൻ.ബി അദ്വൈത് (ജോ: സെക്രട്ടറി) എം കെ വേണു(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.