ഇനി പുഴ മണൽ കിട്ടും. മണൽ വാരലിനു തീരുമാനമായി.
22 May 2025 11:04 AM

17 നദികളിൽ നിന്ന് മണൽവാരുന്നതിന് സർക്കാർ അനുമതി നൽകി. ഏകദേശം 10 വർഷത്തിനു ശേഷമാണ് മണൽവാരൽ പുനരാരംഭിക്കുന്നത്.
തിരുവനന്തപുരം ∙ ഇനി പുഴ മണൽ കിട്ടും. മണൽ വാരലിനു തീരുമാനമായി. സംസ്ഥാനത്ത് സാൻഡ് ഓഡിറ്റ് റിപ്പോർട്ടിൽ മണൽ ലഭ്യത കണ്ടെത്തിയ 8 ജില്ലകളിലാണ് ഇത് . 17 നദികളിൽ നിന്നാണ് മണൽവാരുന്നത്. ഇതിനുള്ള മാർഗനിർദേശങ്ങൾക്ക് സർക്കാർ അനുമതി നൽകി. ഭാവിയിൽ മണൽ ലഭ്യത കണ്ടെത്താൻ സാധ്യതയുള്ള നദികൾക്കും ഇതു ബാധകമായിരിക്കും. കടവുകളും അവയുടെ വിസ്തൃതിയും അടിസ്ഥാനമാക്കിയാകും മണൽവാരലിന്റെ തോത് അംഗീകൃത നിശ്ചയിക്കുകയെന്നറിയുന്നു. നദികളുടെ സംരക്ഷണത്തിന് ഇത് സഹായകമാകും. ഇത് മണൽക്ഷാമത്തിനു പരിഹാരമാകുമെന്നു വിലയിരുത്തപ്പെടുന്നു. ഏകദേശം 10 വർഷത്തിനു ശേഷമാണ് മണൽവാരൽ പുനരാരംഭിക്കുന്നത്.