വിഴിഞ്ഞം തുറമുഖം ഇന്ന് നാടിന് സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി; നഗരം കനത്ത സുരക്ഷാവലയത്തിൽ

01 May 2025 11:11 AM
വിഴിഞ്ഞം തുറമുഖം ഇന്ന് നാടിന് സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി; നഗരം കനത്ത സുരക്ഷാവലയത്തിൽ

കാലത്ത് 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഉദ്ഘാടനം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർ പങ്കെടുക്കും.

വിഴിഞ്ഞം തുറമുഖം ഇന്ന് നാടിന് സമർപ്പിക്കും. കാലത്ത് 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഉദ്ഘാടനം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർ പങ്കെടുക്കും. രാജ്യത്തെ ഏറ്റവും വലിയ തുറമുഖം എന്ന നമ്മുടെ സ്വപ്നമാണ് സഫലമാകുന്നത്.

ഇന്ത്യൻ കണ്ടെയ്നർ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ തുറമുഖമാണ്‌ കൈകാര്യം ചെയ്‌തിരുന്നതെന്നും വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവുമാണ് രാജ്യത്തിനുണ്ടായിരുന്നതെന്നും മുഖ്യമന്ത്രിപിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം സജ്ജമാകുന്നതോടെ കൊളംബോ തുറമുഖം കൈകാര്യംചെയ്‌ത നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്‌മെന്റ്‌ കാർഗോയും വിഴിഞ്ഞത്തെത്തും.

ആന്ധ്രപ്രദേശിലെ സന്ദർശനം പൂർത്തിയാക്കി വ്യാഴാഴ്ച വൈകിട്ട് 7.50നു തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി രാജ്‌ഭവനിൽ എത്തി. രാവിലെ 10 മണിയോടെ ഹെലികോപ്റ്ററിൽ വിഴിഞ്ഞത്തെത്തും. തുറമുഖത്തിന്റെ പ്രവർത്തനസൗകര്യങ്ങൾ നോക്കിക്കാണും. തുടർന്ന് നടക്കുന്ന ചടങ്ങിൽ ഏഴു പേരാണ് പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടാവുക.അത് ആരൊക്കെയെന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം തീരുമാനിക്കും. ഒന്നരമണിക്കൂറാണ് കമ്മിഷനിംഗ് ചടങ്ങ്.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, സർബാനന്ദ സോണോ വാൾ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർക്ക് ക്ഷണമുണ്ട്.