MEPPAYUR NEWS::: TODAY NEWS ::25 February2025:TUESDAY:

25 Feb 2025 02:51 PM
MEPPAYUR NEWS::: TODAY  NEWS ::25 February2025:TUESDAY:

സംസ്ഥാന ഓപ്പൺ ചെസ് ടൂർണ്ണമെൻ്റ് മാർച്ച് 12ന് രാവിലെ 9 മണി മുതൽ 5:30 മണി വരെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ചാണ് ടൂർണ്ണമെന്റ് നടക്കുക

MEPPAYUR NEWS

മേപ്പയ്യൂർ: അബ്ദുള്ള മേപ്പയ്യൂരിൻ്റെ സ്മരണാർത്ഥം സംസ്ഥാന ഓപ്പൺ ചെസ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 12ന് രാവിലെ 9 മണി മുതൽ 5:30 മണി വരെയാണ് മത്സരം. കോഴിക്കോട് നളന്ദ ഓഡിറ്റോറിയമാണ് മത്സരസ്ഥലം. ഹിപ്നോട്ടിസ്റ്റുകളുടെ സംഘടനയായ അഹം (AHAM) ആണ് സംസ്ഥാന ഓപ്പൺ ചെസ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നത്.

പ്രമുഖ മുൻ കമ്യൂണിസ്റ്റു നേതാവും യുക്തിവാദി നേതാവും ഹിപ്നോട്ടിസ്റ്റുമായിരുന്നു,അബ്ദുള്ള മേപ്പയ്യൂർ. മാർച്ച് 12ന് രാവിലെ 9 മണി മുതൽ 5:30 മണി വരെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ചാണ് ടൂർണ്ണമെന്റ് നടക്കുക.പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് . മാർച്ച് 31 ആണ് അവസാന തിയ്യതി.

ഫോൺ.9037 578160

രജിസ്ടേഷൻ ഫീസ് : മുതിർന്നവർക്ക് 400രൂപയുംകുട്ടികൾക്ക് (15വയസ്സ് വരെ) 250 രൂപയുമാണ്

മത്സരസ്ഥലം: മാർച്ച് 12ന് രാവിലെ 9 മണി മുതൽ 5:30 മണി വരെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയം.

ഒന്നാം സമ്മാനം 7000 രൂപയും സർട്ടിഫിക്കറ്റും, രണ്ട് മൂന്ന് സ്ഥാനം നേടുന്നവർ ക്ക്

യഥാക്രമം3000 രൂപയും 2000 രൂപയും നൽകും.

15 വയസിനു താഴെയുള്ളവരുടെ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 5,000രൂപയും സർട്ടിഫിക്കറ്റും,രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക്

യഥാക്രമം 2,000രൂപയും 1000 രൂപയുംസർട്ടിഫിക്കറ്റും നൽകും.

കൽപ്പത്തൂർ അഞ്ചാംപീടികക്കടുത്ത് ഇന്ന് പുലർച്ചെ വാഹനാപകടം.

MEPPAYUR NEWS

അഞ്ചാംപീടിക: കൽപ്പത്തൂർ അഞ്ചാംപീടികക്കടുത്ത് ഇന്ന് പുലർച്ചെ വാഹനാപകടം ഉണ്ടായി. അഞ്ചാം പീടിക കൊളോപാറക്കടുത്താണ് അപകടം ഉണ്ടായത്. കാറും ബൈക്കും തമ്മിലിടിച്ചാണ് അപകടം.

നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. പെരുവണ്ണാമൂഴി സ്വദേശി അശ്വിൻ, മാനന്തവാടി സ്വദേശി അഭിനന്ദ് എന്നിവർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ആറുമണിക്ക് മുമ്പായിരുന്നു അപകടം. പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. അഞ്ചാം പീടിക ടൗൺ ഭാഗത്തുനിന്ന് വരുകയായിരുന്നു മോട്ടോർ സൈക്കിൾ. കെ എസ് ഇ ബി ലൈനും തൊട്ടടുത്തവീടിൻറെ മതിലും അപകടത്തിൽ തകർന്നിട്ടുണ്ട്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ പേരാമ്പ്രയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അഞ്ചാപീടിക ടൌണിൽ നിന്ന് പേരാമ്പ്രയിലേക്കുള്ള വഴിയാണ് ( റോഡ്) അപകടം നടന്ന സ്ഥലം


MEPPAYUR NEWS

ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം വാള്യം (പിബിആർ) പുറത്തിറക്കി,വൃക്ഷ ചികിത്സ നടപ്പാക്കി.നേച്ചർ ആർമിയും മാതൃക,പരിസ്ഥിതി സംരക്ഷണത്തിന് ഉദുമ മോഡൽ

കാസർകോട്: പരിസ്ഥിതി സംരക്ഷണത്തിന് ഉദുമ മോഡൽ;ഒരു കാസർകോടൻ വിജയഗാഥ. ഉദുമ പഞ്ചായത്തിന് പുരസ്കാരം ലഭിച്ചു. ജനപങ്കാളിത്തത്തോടെയാണ് ഉദുമ പഞ്ചായത്ത് തോടും ജലാശയവും കാവും തണൽ മരങ്ങളും ആവാസ വ്യവസ്ഥയും സംരക്ഷിച്ചത്. ജല പുനരുജീവനത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും ഉതകുന്ന ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് പഞ്ചായത്ത് പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കിയത്

ജൈവ വൈവിധ്യ പരിപാലന സമിതി(ബിഎംസി) ക്കുള്ള പുരസ്‌കാരമാണ്‌ ഉദുമ പഞ്ചായത്തിനെ തേടിയെത്തിയത്‌. ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയതാണിത്.

ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം വാള്യം (പിബിആർ) പുറത്തിറക്കൽ, വൃക്ഷ ചികിത്സ, പൈതൃക വാഴത്തോട്ടം, സ്കൂളുകളിൽ ആരംഭിച്ച ജൈവ വൈവിധ്യ ക്ലബ്‌, 18 കാവുകളിൽ നടത്തിയ വിദഗ്ധ പഠനം, ചക്ക ഫെസ്റ്റ്, പരിസ്ഥിതിയുടെ കാവലാളായി പ്രവർത്തിക്കുന്ന 30 പേർ അടങ്ങിയ നേച്ചർ ആർമി, ബാര തോടിൽ നിർമിച്ച ബ്രഷ് വുഡ് തടയണകൾ എന്നിവ ഇതിൽ ചിലതുമാത്രം.

വിളയാട്ടൂർ അയ്യറോത്ത് പരദേവതാ ക്ഷേത്രത്തിലെ തിറ മഹോത്സവസം കൊടിയേറി.

MEPPAYUR NEWS

മേപ്പയ്യൂർ: വിളയാട്ടൂർ അയ്യറോത്ത് പരദേവതാ ക്ഷേത്രത്തിലെ തിറ മഹോത്സവസം കൊടിയേറി. കോയിമഠം ഇല്ലത്ത് ദിനേശൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ഫെബ്രുവരി 25, 26, 27 തിയ്യതികളിൽ വിശേഷാൽ പൂജ, 27ന് പൂജ , ദീപാരാധന 7 മണിക്ക് നട്ടത്തിറ, മ്യൂസിക്ക് നൈറ്റ് 28 ന് കാലത്ത് കാലത്ത് പള്ളിയുണർത്തൽ. ഗണപതി ഹോമം , ഉഷപൂജ, 8 മണിപ്രഭാത ഭക്ഷണം, കലശപൂജ, ഗുളികനും, ദുർഗ്ഗാദേവിക്കും പൂജ, ഉച്ചപൂജ,ഗുരുവിന് നട തുറന്ന് പൂജ 12-30 ന് പ്രസാദ ഊട്ട് , വൈകുംന്നേരം 5 മണിക്ക് മലയർകളി , 6 മണി ഇളനീർ വെപ്പ്, ദീപാരാധന, കൊല്ലൻ്റെ തിരുവായുധം എഴുന്നള്ളത്ത്, തായമ്പക, തണ്ടാൻ്റെ തിരുകലശംഎഴുന്നള്ളത്ത്, വെള്ളാട്ട്, വെള്ളകെട്ട്, പരദേവതയുടെ തിറ മാർച്ച് ഒന്നിന്‌ പുലർച്ചെ വാളകം കൂടൽ.

കൊടിയേറ്റ ചടങ്ങുകൾക്ക് ക്ഷേത്രം രക്ഷാധികാരി ടി.എ. നാരായണൻ നമ്പ്യാർ, ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് സി.എം. ബാബു, ആഘോഷ കമ്മറ്റി ചെയർമാൻ എ ടി മോഹൻദാസ്, കൺവീനർ എ.കെ. ഗോപാലൻ, അക്ഷയ് ദാസ്, പ്രമോദ് നാരായൺ, ആയിമ്പാടി ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് പി.സി. കുഞ്ഞിരാമൻ നമ്പ്യാർ, പി.വി.നാരായണൻ നായർ, കുനിയത്ത് നാരായണൻ കിടാവ്, കെ.കെ. രവിന്ദ്രൻ, തണ്ടാൻ പാലയുള്ളതിൽ ചന്ദ്രൻ, ടി .യം ഗോവിന്ദൻ എ.രാധാകൃഷ്ണൻ ആർ സുരേഷ് , ഗിരീഷ് മുചുകുന്ന്, പി.സി.രനിൽ ലാൽ , എന്നിവർ നേതൃത്വം നൽകി. നിരവധി ഭക്തജനങ്ങൾ കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്തു.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ.

MEPPAYUR NEWS

മോട്ടോർ വാഹന നികുതി കുടിശ്ശികയായ വാഹനങ്ങൾക്കും പൊളിച്ചുപോയ വാഹനങ്ങൾക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2025 മാർച്ച് 31ന് അവസാനിക്കും.

2020 മാർച്ച് 31 ന് ശേഷം നികുതി അടച്ചിട്ടില്ലാത്തതും, 2024 മാർച്ച് 31ന് നാലുവർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുമുള്ള വാഹന ഉടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്തവുന്നതാണ്.

ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നാലുവർഷത്തെ അടക്കേണ്ടുന്ന നികുതിയുടെ 30 ശതമാനവും സ്വകാര്യ വാഹനങ്ങൾക്ക് 40 ശതമാനവും നികുതി ഒടുക്കി നികുതി ബാധ്യതകളിൽ നിന്ന് ഒഴിവാകുന്നതിനുള്ള അവസാന അവസരമാണിത്.

മേപ്പയ്യൂരിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധസദസ്സും നടത്തി.

MEPPAYUR NEWS

മേപ്പയ്യൂർ: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സദസ്സും നടത്തി.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് കെ.പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പികെ അനീഷ് അധ്യക്ഷത വഹിച്ചു. കെ പി വേണുഗോപാൽ, ഷബീർ ജന്നത്ത്, അന്തേരി ഗോപാലകൃഷ്ണൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, പറമ്പാട്ട് സുധാകരൻ, എ. കെ ബാലകൃഷ്ണൻ, സുധാകരൻ പുതുക്കുളങ്ങര എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് രവീന്ദ്രൻ വള്ളിൽ, സത്യൻ വിളയാട്ടൂർ, ടി കെ അബ്ദുറഹ്മാൻ, കെ ജിഷ, ഷൈമ സുരേഷ്, ബിജു കുനിയിൽ, സുരേഷ് മൂന്നൊടിയിൽ ,വി.ടി സത്യനാഥൻ, നസീമ എന്നിവർ നേതൃത്വം നൽകി.