MEPPAYUR NEWS::: TODAY morning NEWS ::23 February2025::sunday: വയനാട് വനത്തിനുള്ളിൽ കൊമ്പനാനകാലിന് പരിക്കേറ്റ നിലയിൽ :::

MEPPAYUR NEWS::: TODAY morning NEWS ::23 February2025::sunday:
MEPPAYUR NEWS::: TODAY morning NEWS ::23 February2025::sunday
MEPPAYUR NEWS
കൽപ്പറ്റ : വയനാട് ചെതലയത്ത് റെയ്‌ഞ്ച് പുൽപ്പള്ളി സ്റ്റേഷൻ പരിധിയിൽ മടാപ്പറമ്പ് ഭാഗത്ത് റിസർവ് വനത്തിനുള്ളിൽ കൊമ്പനാനയെ കാലിന് പരിക്കേറ്റ നിലയിൽ വനപാലകർ പരിശോധനക്കിടയിൽ കണ്ടെത്തി. മധ്യവയസ്സ് പിന്നിട്ട ആനയുടെ ഇടത് മുൻകാലിനാണ് പരിക്കേറ്റത്. സ്വാഭാവികമായി കാട്ടാനകൾ തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തിൽ പരിക്ക് സംഭവിച്ചതാണെന്നാണ് അനുമാനം.
യഥാർത്ഥമനുഷ്യരെ രൂപപ്പെടുത്തുന്നത് അക്ഷരത്തിൻ്റെ വെളിച്ചം:മന്ത്രി പി.പ്രസാദ്
MEPPAYUR NEWS
കീഴരിയൂർ : സമൂഹത്തിൻ്റെ മുന്നോട്ടുള്ള പാതയിൽ യഥാർത്ഥമനുഷ്യരെ രൂപപ്പെടുത്തുന്നത് അക്ഷരത്തിൻ്റെ വെളിച്ചമാണെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂൾ 111-ാം വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നഴ്സറി കലോത്സവവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ചു.
പ്രകൃതിയെ കരുതാതെയുള്ള വികസനം തുടർന്നാൽ ചൂരൽമലയും മുണ്ടക്കൈയും ആവർത്തിക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ
MEPPAYUR NEWS
മേപ്പയ്യൂർ: പ്രകൃതിയെ കരുതാതെയുള്ള വികസനം തുടർന്നാൽ ചൂരൽമലയും മുണ്ടക്കൈയും ആവർത്തിക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. കീഴ്‌പയൂരിൽ പുറക്കാമലയെ സംരക്ഷിണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തംഗം വി.പി ദുൽഖിഫിൽ, മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.കെ അനീഷ് ,എന്നിവർ നടത്തുന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ സി.പി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം അഭിജിത്ത്, എൻ.ടി ഷിജിത്ത്, ഇ. അശോകൻ, കെ.കെ വിനോദൻ, കെ. മധുകൃഷ്ണൻ, കെ.പി രാമചന്ദ്രൻ , കെ.പി വേണുഗോപാൽ , എ.കെ ബാലകൃഷ്ണൻ പ്രസംഗിച്ചു.
ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിലെ ഹൈസ്ക്കൂൾ വിഭാഗം അധ്യാപകർക്കും ജീവനക്കാർക്കും കഴിഞ്ഞ 5 മാസമായി ശമ്പളം ലഭിക്കുന്നില്ല.
MEPPAYUR NEWS
മേപ്പയ്യൂർ: ശമ്പളമില്ലാതെ അഞ്ചുമാസം. കീഴരിയൂർ-നടുവത്തൂർ എസ്.വി.എച്ച്.എസ്. എസിലെ ഹൈസ്ക്കൂൾ അദ്ധ്യാപക-അനദ്ധ്യാപകജീവനക്കാർക്ക് 5മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നാക്ഷേപം.
2022-ൽ സർക്കാർ ഏറ്റെടുത്ത എയ്ഡഡ്-ഹൈസ്ക്കൂളാണിത്.മാനേജരുടെ നിര്യാണത്തെ തുടർന്നാണ് സർക്കാരേറ്റെടുത്തത്. 2013-ൽ ഹയർ സെക്കൻഡറി അനുവദിച്ചു. എച്ച്.എസ്.വിഭാഗത്തിൽ 15പേർക്കാണ് ശമ്പളം ലഭിക്കാത്തത്. മുമ്പ്ശമ്പളം വാങ്ങിയവർക്കാണ് ഇപ്പോൾ ശമ്പളംലഭിക്കാത്തത്. ജീവനക്കാരുടെവിരമിക്കൽ നടപടിക്രമങ്ങളും ഇതുമൂലം നീണ്ടുപോകാൻ സാധതയേറെയാണ്. വകുപ്പുതലത്തിലുംസർക്കാർ തലത്തിലും എ.ജി.യിൽ നിന്നും ഉണ്ടാവേണ്ട തീരുമാനങ്ങൾ വൈകുന്നതു മൂലമാണ് ശമ്പളംലഭിക്കാത്തത് എന്നാണറിയുന്നത്.
സി.പി. ഐ നൂറാം വാർഷികം:
ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടേത് ത്യാഗസുരഭിലമായ പോരാട്ടത്തിൻ്റെ ചരിത്രമാണെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് MEPPAYUR NEWS
പാലച്ചുവട് (തുറയൂർ) :ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടേത് ത്യാഗസുരഭിലമായ പോരാട്ടത്തിൻ്റെ ചരിത്രമാണെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. തുറയൂരിലെ പാലച്ചുവട്ടിൽ സി.പി. ഐ നൂറാം വാർഷികാഘോഷപൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവങ്ങൾക്കൊപ്പംനിന്ന് പ്രതിസന്ധികാലത്ത് പോരാട്ടങ്ങൾ നടത്തിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നുവന്നത്. ചരിത്രത്തിൽ വഞ്ചനാപരമായസമീപനം സ്വീകരിച്ചതുകൊണ്ടാണ് ആർ.എസ്.എസ് ചരിത്രത്തെ പുച്ഛിക്കുന്നത് . ആശയങ്ങൾ മുറുകെപ്പിടിച്ച് പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയപ്പോഴാണ് അനേകം രക്തസാക്ഷിത്വങ്ങളും ഒട്ടേറെപോരാട്ട ഭൂമികളും കമ്യൂണിസ്റ്റുകാർക്ക് ഉണ്ടാകേണ്ടി വന്നത്. പാവങ്ങളോടുള്ള പ്രതിബദ്ധത നിലനിർത്തി മുന്നോട്ടു പോവേണ്ടത് പുതിയ കാലത്തിൻ്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ യാത്ര പോകുമ്പോൾ പുരുഷൻമാർ കൂടെ വേണം,കാന്തപുരം MEPPAYUR NEWS
കോഴിക്കോട് : മണാലി യാത്രാനുഭവം പങ്കുവച്ച് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ കോഴിക്കോട് നാദാപുരം സ്വദേശി നബീസുമ്മയെ വിമർശിച്ച മതപണ്ഡിതൻ ഇബ്രാഹിം സഖാഫിയെ പിന്തുണച്ച് കാന്തപുരം അബൂബക്കർ മുസലിയാർ സ്ത്രീകൾ യാത്ര പോകുമ്പോൾ പുരുഷൻമാർ കൂടെ വേണമെന്ന് കാന്തപുരം വ്യക്തമാക്കി.സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പിതാവോ ഭർത്താവോ മകനോ കൂടെ വേണമെന്ന് ഹജ്ജിന്റെ നിയമത്തിൽ വരെയുണ്ടല്ലോ.അന്യസ്ഥലത്തേക്ക് സ്ത്രീകൾ യാത്ര പോകമ്പോൾ അവർക്ക് വിശ്വസ്തത കൈവരിക്കാനുള്ള പുരുഷൻമാർ കൂടെ വേണം.ഭർത്താവ് അല്ലെങ്കിൽ മകൻ, സഹോദരൻ, പിതാവ് തുടങ്ങിയ ആളുകൾ വേണമെന്ന് ഇസ്ലാമിൽ നിയമമുണ്ട്.ആവശ്യമുണ്ടെങ്കിലേ സ്ത്രീ യാത്ര പോകേണ്ടതുള്ളൂ എന്നും കാന്തപുരം പറഞ്ഞു.
101ാം വയസ്സിൽ അന്തരിച്ചു.
കുന്നുമ്മൽ പരേതനായ രാരിച്ചൻ്റെ ഭാര്യ നാരായണി അമ്മതുറയൂരിൽ നിര്യാതയായി.
പയ്യോളി അങ്ങാടി: കുന്നുമ്മൽ പരേതനായ രാരിച്ചൻ്റെ ഭാര്യ നാരായണി (101) അന്തരിച്ചു. മക്കൾ ശങ്കരൻ, ദേവി (വില്യാപ്പള്ളി ) രാജൻ, വിജയൻ (കുവൈറ്റ്) വത്സല (കൊല്ലം) പരേതരായ കുഞ്ഞിക്കണ്ണൻ (മേപ്പയ്യൂർ) കുഞ്ഞിക്കോരൻ, ഭാസ്കരൻ. മരുമക്കൾ: ബാബുരാജ് (വള്ള്യാട് ), സത്യൻ (കൊല്ലം), നാരായണി, ഇന്ദിര, ദേവി,രാധ, ബീന, ഷൈമ(മേപ്പയ്യൂർ).MEPPAYUR NEWS