ലോകം ഇപ്പോൾ ഗാന്ധിജിയുടെ ചിന്തയിലേക്ക് നടക്കാനാഗ്രഹിക്കുകയാണെന്നും അപ്രസക്തമാകുന്ന ചിന്തകളോ ഇല്ലാതായി പോകുന്ന ആശയങ്ങളോ അല്ല ഗാന്ധിദർശനമെന്നും ഷാഫി പറമ്പിൽ എം.പി

ബാലുശ്ശേരി ബാപ്പുജി ട്രസ്റ്റിൻ്റെ 2024-ലെ മഹാത്മ പുരസ്ക്കാരം സ്വത്രന്ത്യ സമരസേനാനിയും ഗാന്ധിയനുമായ മേപ്പയ്യൂർ അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലുശ്ശേരി ബാപ്പുജി ട്രസ്റ്റിൻ്റെ 2024-ലെ മഹാത്മ പുരസ്ക്കാരം സ്വാതന്ത്ര്യ സമര സേനാനി മേപ്പയ്യൂർ അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർക്ക് മേപ്പയ്യൂർ അയ്യറോത്ത് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി സമർപ്പിക്കുന്നു.
മേപ്പയ്യൂർ: ലോകം ഇപ്പോൾ ഗാന്ധിജിയുടെ ചിന്തയിലേക്ക് നടക്കാനാഗ്രഹിക്കുകയാണെന്നും അപ്രസക്തമാകുന്ന ചിന്തകളോ ഇല്ലാതായി പോകുന്ന ആശയങ്ങളോ അല്ല ഗാന്ധിദർശനമെന്നും ഷാഫി പറമ്പിൽ എം.പി പറഞ്ഞു. രാമഭക്തനായിരിക്കെ തന്നെ ലോകത്തിലെ ഏറ്റവും വലിയ മതേതര വാദി കൂടിയാകാൻ ഗാന്ധിജിക്കു കഴിഞ്ഞു.നാടിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവർക്കും നാടിനു വെളിച്ചമായവർക്കും മഹാത്മാവിൻ്റെ പേരിലുള്ള പുരസ്ക്കാരം നൽകി ആദരിക്കുമ്പോൾ പുതുതലമുറക്ക് അവരെ പരിചയപ്പെടുത്തുകയാണെന്നും ഷാഫി പറമ്പിൽ എം.പി പറഞ്ഞു. ബാലുശ്ശേരി ബാപ്പുജി ട്രസ്റ്റിൻ്റെ 2024-ലെ മഹാത്മ പുരസ്ക്കാരം സ്വത്രന്ത്യ സമരസേനാനിയും ഗാന്ധിയനുമായ മേപ്പയ്യൂർ അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.10001 രൂപയും ഗാന്ധി ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. മേപ്പയ്യൂർ അയ്യറോത്ത് ഭവനത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ടി.പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ മുഖ്യാതിഥിയായി. അഡ്വ. വി.പി വിനോദ് പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി. വാർഡ് അംഗം ഭാസ്ക്കരൻ കൊഴുക്കല്ലൂർ, പൂക്കോട്ട് ബാബുരാജ്, കെ.പി രാമചന്ദ്രൻ, സി.എം ബാബു, പി.കെ മോഹനൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. കുഞ്ഞിക്കണ്ണൻ നമ്പ്യാർക്കു വേണ്ടി മകൻ റിട്ട. ആർമി ഓണററി ക്യാപ്റ്റൻ എ.ടി രാമചന്ദ്രൻ മറുപടി പ്രസംഗം നടത്തി.രാജൻ ബാലുശ്ശേരി സ്വാഗതവും ജി.കെ മനോഹരൻ നന്ദിയും പറഞ്ഞു.