സി പി ഐ നേതാവ് എം നാരായണൻ മാസ്റ്റരുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനം ചേർന്നു.
04 Dec 2024 04:48 AM

മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷ്യം വഹിച്ചു. എം എൽ എ കാനത്തിൽ ജമീല സംസാരിക്കുന്നു.
MEPPAYUR NEWS
കൊയിലാണ്ടി: സി പി ഐ നേതാവ് എം നാരായണൻ മാസ്റ്റരുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കൊയിലാണ്ടിയിൽ സി പി ഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വകക്ഷി അനുശോചനം നടന്നു. കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷ്യം വഹിച്ചു. എം എൽ എ കാനത്തിൽ ജമീല, കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ, ഷിജു മാസ്റ്റർ, കോറോത്ത് മുരളി, സി സത്യചന്ദ്രൻ, വി പി ഇബ്രാഹിം കുട്ടി, ഇ കെ അജിത്ത് മാസ്റ്റർ, അഡ്വ ടി കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ എസ് രമേശ് ചന്ദ്ര അനുശോചന പ്രമേയം അവതരിപ്പിച്ചു. അഡ്വ: സുനിൽ മോഹൻ സ്വാഗതമാശംസിച്ചു. www.newsindialine.com